കരുമാല്ലൂര്‍ : (piravomnews.in) നാല് കാലുള്ള കോഴിയെ കാണണമെങ്കിൽ മനയ്ക്കപ്പടി മേച്ചേരിപ്പറമ്പില്‍ ബാബുവിന്റെ കോഴിക്കടയിലെത്തിയാൽ മതി.
ഓണത്തോടനുബന്ധിച്ച് ഒരുഫാമിൽനിന്ന് വാങ്ങിയ ഇറച്ചിക്കോഴികളിൽ ഒന്നിനാണ് നാല് കാലുള്ളത്. കടയിലെത്തിയ ഒരാൾക്ക് കോഴിയെ അറുക്കാനായി എടുത്തപ്പോൾ ജീവനക്കാരനാണ് ഈ കൗതുകം ആദ്യം ശ്രദ്ധിച്ചത്.
10 വര്‍ഷത്തെ കച്ചവടത്തിനിടെ ഇതുവരെ കണ്ടിട്ടില്ലാത്ത ഒന്നായതിനാല്‍ കോഴിയെ കൊല്ലേണ്ടെന്നും കൂട്ടിലിടാനും ജീവനക്കാരനോട് ബാബു നിര്‍ദേശിച്ചു.
സാധാരണപോലെ രണ്ട് കാലും പിന്‍ഭാഗത്തുനിന്ന് രണ്ട് കാലുമാണ് ഈ കോഴിക്കുള്ളത്. വിവരമറിഞ്ഞ് പലരും നാലുകാലുള്ള കോഴിയെ കാണാൻ കടയിലെത്തുന്നുണ്ട്.
#This #chicken is #four-legged