#Tammanimatam | തകർന്നിട്ട് 6 വർഷം; തമ്മാനിമറ്റം തൂക്കുപാലം പുഴയിൽ തന്നെ

#Tammanimatam | തകർന്നിട്ട് 6 വർഷം; തമ്മാനിമറ്റം തൂക്കുപാലം പുഴയിൽ തന്നെ
Sep 17, 2024 10:56 AM | By Amaya M K

പിറവം  : (piravomnews.in) തകർന്നു വീണു 6 വർഷം പിന്നിട്ടിട്ടും പുനർനിർമാണത്തിനു തീരുമാനമില്ലാതെ രാമമംഗലം തമ്മാനിമറ്റം തൂക്കു പാലം.

പിറവം–കുന്നത്തുനാട് നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിച്ചു 2014 ൽ പുഴയ്ക്കു കുറുകെ പൂർത്തിയായ പാലമാണിത്. പൊതുമേഖല സ്ഥാപനമായ കെലിന്റെ മേൽനോട്ടത്തിൽ ഇരു കരകളിലും കോൺക്രീറ്റ് കാലുകളിൽ ഇരുമ്പുവടവും റെയിലും ഉപയോഗിച്ചായിരുന്നു നിർമാണം.

2018 ൽ പ്രളയത്തിൽ പുഴയിൽ ജല നിരപ്പ് ഉയർന്നതോടെ തമ്മാനിമറ്റം ഭാഗത്തുള്ള കാൽ ചരിഞ്ഞു പാലം പുഴയിലേക്കു പതിച്ചു. പിന്നീട് ഒട്ടേറെ വാഗ്ദാനങ്ങൾ ഉണ്ടായെങ്കിലും പാലം പുഴയിൽ തന്നെ കിടക്കുകയാണ്.

പുഴയിൽ ലോഹ ഭാഗങ്ങൾ നിരന്നതു കുളിക്കുന്നതിനും മറ്റും പുഴയിൽ ഇറങ്ങുന്നവർക്കു ഭീഷണിയായി.സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണു നിർമാണത്തിന് അനുമതി വൈകുന്നതെന്നു പറയപ്പെടുന്നുണ്ട്.

3 കോടിയുടെ എസ്റ്റിമേറ്റാണു ഒടുവിൽ പുനർ നിർമാണത്തിനു തയാറാക്കിയത്. സമർപ്പിച്ചു വർഷങ്ങളായിട്ടും നടപടി ഉണ്ടായില്ല. ഇരുകരകളിലുമുള്ളവർ മറുകര എത്തണമെങ്കിൽ ഇപ്പോൾ കിലോമീറ്ററുകളോളം വളഞ്ഞ് രാമമംഗലം വലിയ പാലത്തിലൂടെയാണ് സഞ്ചരിച്ചിരുന്നത്.

രാമമംഗലം പെരുംതൃക്കോവിൽ ക്ഷേത്രം,ഗവ.ആശുപത്രി, ഹൈസ്കൂൾ എന്നിവിടങ്ങളിലേക്കുള്ള നൂറു കണക്കിനു യാത്രക്കാരാണ് ഇതു മൂലം വലയുന്നത്. തമ്മാനിമറ്റത്തു നിന്നും അപ്പാട്ട് ക്ഷേത്രത്തിലേക്കും പെരുംതൃക്കോവിൽ‌ ക്ഷേത്രത്തിലേക്കും പൂജകൾക്കായി എത്തുന്നവരും ക്ലേശത്തിലാണ്.

6 years since the #crash; The #Tammanimatam #suspension #bridge is on the #river #itself

Next TV

Related Stories
#accident | ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

Sep 19, 2024 09:26 AM

#accident | ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

ഇവരോടൊപ്പം ഉണ്ടായിരുന്ന നിഹാൽ എന്നയാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചതായാണ്...

Read More >>
#boats | ഇൻബോർഡ്, 
ചൂടവല വള്ളങ്ങൾക്ക് 
കരിക്കാടിക്കൊയ‍്ത്ത്

Sep 19, 2024 05:50 AM

#boats | ഇൻബോർഡ്, 
ചൂടവല വള്ളങ്ങൾക്ക് 
കരിക്കാടിക്കൊയ‍്ത്ത്

എന്നാൽ, ഇത്തവണ ചെമ്മീന്റെ വിലയിൽ വലിയ കുറവുള്ളതിനാൽ കൂടുതൽ മെച്ചമൊന്നും ഉണ്ടായില്ല. കിലോഗ്രാമിന് 50 മുതൽ 70 രൂപവരെമാത്രമേ ലേലത്തിൽ...

Read More >>
#KalanilayamPeter | നാടകനടൻ കലാനിലയം പീറ്റർ അന്തരിച്ചു

Sep 19, 2024 05:44 AM

#KalanilayamPeter | നാടകനടൻ കലാനിലയം പീറ്റർ അന്തരിച്ചു

ഇന്ദുലേഖ നാടകം പിന്നീട് സിനിമയാക്കിയപ്പോൾ അതിന്റെ അസോസിയറ്റ് ഡയറക്ടറും പ്രൊഡക്‌ഷൻ കൺട്രോളറുമായും പ്രവർത്തിച്ചു. 1979 മുതൽ ആകാശവാണി നാടകങ്ങളുടെയും...

Read More >>
#fourlegged | നാൽക്കാലിയാണ് ഈ കോഴി

Sep 19, 2024 05:40 AM

#fourlegged | നാൽക്കാലിയാണ് ഈ കോഴി

10 വര്‍ഷത്തെ കച്ചവടത്തിനിടെ ഇതുവരെ കണ്ടിട്ടില്ലാത്ത ഒന്നായതിനാല്‍ കോഴിയെ കൊല്ലേണ്ടെന്നും കൂട്ടിലിടാനും ജീവനക്കാരനോട് ബാബു...

Read More >>
#arrested | യുവാക്കളെ വെട്ടിക്കൊല്ലാൻ ശ്രമം; ആറുപേർ പിടിയിൽ

Sep 19, 2024 05:33 AM

#arrested | യുവാക്കളെ വെട്ടിക്കൊല്ലാൻ ശ്രമം; ആറുപേർ പിടിയിൽ

തലയ്ക്ക് പരിക്കേറ്റ നിച്ചു, സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. വധശ്രമത്തിനും വീട്ടിൽ അതിക്രമിച്ചുകയറി ആക്രമണം നടത്തിയതിനുമാണ് കേസ്. രണ്ടാംപ്രതി...

Read More >>
#arrested | സോപ്പുപെട്ടികളിൽ ഒളിപ്പിച്ചുകടത്തിയ 20 ലക്ഷത്തിന്റെ ഹെറോയിനുമായി മൂന്നുപേർ പിടിയിൽ

Sep 19, 2024 05:16 AM

#arrested | സോപ്പുപെട്ടികളിൽ ഒളിപ്പിച്ചുകടത്തിയ 20 ലക്ഷത്തിന്റെ ഹെറോയിനുമായി മൂന്നുപേർ പിടിയിൽ

10 ഗ്രാംവീതം ഡപ്പികളിലാക്കി ഒന്നിന്‌ 2500–--3000 രൂപ നിരക്കിലാണ് വിൽപ്പനയെന്ന്‌ പൊലീസ്‌ പറഞ്ഞു....

Read More >>
Top Stories