#Children | അതിജീവനത്തിന്റെ
 കളിപാഠം പകർന്ന്‌ കുരുന്നുകൾ

#Children | അതിജീവനത്തിന്റെ
 കളിപാഠം പകർന്ന്‌ കുരുന്നുകൾ
Sep 17, 2024 10:49 AM | By Amaya M K

കൊച്ചി : (piravomnews.in) വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്ക്‌ അതിജീവനത്തിന്റെ കളിപാഠം പകർന്ന്‌ മുണ്ടക്കൈ, ചൂരൽമല പ്രദേശത്തെ വിദ്യാർഥികൾ.

ഐഎസ്എൽ ഫുട്‌ബോളിന്റെ പുതിയ സീസണിൽ കൊച്ചിയിലെ ആദ്യകളിയിൽ താരങ്ങളുടെ കൈപിടിക്കാൻ അണിനിരന്നത്‌ ഇവരാണ്‌. മത്സരം ആസ്വദിച്ച്‌ ഐഎംഎ ഹൗസിൽ ഓണസദ്യയിലും കുരുന്നുകൾ പങ്കെടുത്തു.

മുസ്ലിം എഡ്യുക്കേഷൻ സൊസൈറ്റി (എംഇഎസ്) യൂത്ത്‌ വിങ് സംസ്ഥാന കമ്മിറ്റിയാണ്‌ 33 കുട്ടികൾക്കും കുടുംബാംഗങ്ങൾക്കും ഐഎംഎ ഹൗസിൽ ഓണാഘോഷം സംഘടിപ്പിച്ചത്‌.

ഫ്യൂച്ചറേസ് ഹോസ്പിറ്റൽ, പബ്ലിക് റിലേഷൻസ് കൗൺസിൽ ഓഫ് ഇന്ത്യ (പിആർസിഐ) കൊച്ചിൻ ചാപ്റ്റർ, കേരള ബ്ലാസ്‌റ്റേഴ്‌സ്, ലുലു എന്നിവരുടെ പിന്തുണയോടെയാണ്‌ പരിപാടി സംഘടിപ്പിച്ചത്‌. എംഇഎസ് സംസ്ഥാന സെക്രട്ടറി കെ കെ കുഞ്ഞുമൊയ്തീൻ ഓണാഘോഷം ഉദ്ഘാടനം ചെയ്തു.

യൂത്ത് വിങ്‌ സംസ്ഥാന പ്രസിഡന്റ് ആർ കെ ഷാഫി അധ്യക്ഷനായി. ടി എം സക്കീർ ഹുസൈൻ മുഖ്യപ്രഭാഷണം നടത്തി.

ഐഎസ്എൽ മത്സരശേഷം ലുലുവിൽ ഒരുക്കിയിരുന്ന അത്താഴവിരുന്നിലും പങ്കെടുത്താണ്‌ ഇവർ മടങ്ങിയത്‌. ലുലുവിൽ അത്യാധുനിക റൈഡുകളിലും ​ഗെയിമിങ്ങ് സെക്ഷനുകളിലും മണിക്കൂറുകളോളം കുട്ടികൾ ആനന്ദകരമാക്കി.

രക്ഷിതാക്കൾക്കൊപ്പം ഷോപ്പിങ്ങിലും കുട്ടികൾ ഭാ​ഗമായി. ഷോപ്പിങ്ങിനായ 1500 രൂപ വീതം എംഇഎസ് പ്രവർത്തകർ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി പോക്കറ്റ്‌ മണിയും നൽകി. ലുലു മെയിൻ ഏട്രിയത്തിൽ ഒരുക്കിയിരുന്ന കൂറ്റൻ പൂക്കളത്തിന് മുന്നിൽനിന്ന് ഫോട്ടോയും എ‌ടുത്തു. 

#Children #learn the #lesson of #survival

Next TV

Related Stories
#boats | ഇൻബോർഡ്, 
ചൂടവല വള്ളങ്ങൾക്ക് 
കരിക്കാടിക്കൊയ‍്ത്ത്

Sep 19, 2024 05:50 AM

#boats | ഇൻബോർഡ്, 
ചൂടവല വള്ളങ്ങൾക്ക് 
കരിക്കാടിക്കൊയ‍്ത്ത്

എന്നാൽ, ഇത്തവണ ചെമ്മീന്റെ വിലയിൽ വലിയ കുറവുള്ളതിനാൽ കൂടുതൽ മെച്ചമൊന്നും ഉണ്ടായില്ല. കിലോഗ്രാമിന് 50 മുതൽ 70 രൂപവരെമാത്രമേ ലേലത്തിൽ...

Read More >>
#KalanilayamPeter | നാടകനടൻ കലാനിലയം പീറ്റർ അന്തരിച്ചു

Sep 19, 2024 05:44 AM

#KalanilayamPeter | നാടകനടൻ കലാനിലയം പീറ്റർ അന്തരിച്ചു

ഇന്ദുലേഖ നാടകം പിന്നീട് സിനിമയാക്കിയപ്പോൾ അതിന്റെ അസോസിയറ്റ് ഡയറക്ടറും പ്രൊഡക്‌ഷൻ കൺട്രോളറുമായും പ്രവർത്തിച്ചു. 1979 മുതൽ ആകാശവാണി നാടകങ്ങളുടെയും...

Read More >>
#fourlegged | നാൽക്കാലിയാണ് ഈ കോഴി

Sep 19, 2024 05:40 AM

#fourlegged | നാൽക്കാലിയാണ് ഈ കോഴി

10 വര്‍ഷത്തെ കച്ചവടത്തിനിടെ ഇതുവരെ കണ്ടിട്ടില്ലാത്ത ഒന്നായതിനാല്‍ കോഴിയെ കൊല്ലേണ്ടെന്നും കൂട്ടിലിടാനും ജീവനക്കാരനോട് ബാബു...

Read More >>
#arrested | യുവാക്കളെ വെട്ടിക്കൊല്ലാൻ ശ്രമം; ആറുപേർ പിടിയിൽ

Sep 19, 2024 05:33 AM

#arrested | യുവാക്കളെ വെട്ടിക്കൊല്ലാൻ ശ്രമം; ആറുപേർ പിടിയിൽ

തലയ്ക്ക് പരിക്കേറ്റ നിച്ചു, സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. വധശ്രമത്തിനും വീട്ടിൽ അതിക്രമിച്ചുകയറി ആക്രമണം നടത്തിയതിനുമാണ് കേസ്. രണ്ടാംപ്രതി...

Read More >>
#arrested | സോപ്പുപെട്ടികളിൽ ഒളിപ്പിച്ചുകടത്തിയ 20 ലക്ഷത്തിന്റെ ഹെറോയിനുമായി മൂന്നുപേർ പിടിയിൽ

Sep 19, 2024 05:16 AM

#arrested | സോപ്പുപെട്ടികളിൽ ഒളിപ്പിച്ചുകടത്തിയ 20 ലക്ഷത്തിന്റെ ഹെറോയിനുമായി മൂന്നുപേർ പിടിയിൽ

10 ഗ്രാംവീതം ഡപ്പികളിലാക്കി ഒന്നിന്‌ 2500–--3000 രൂപ നിരക്കിലാണ് വിൽപ്പനയെന്ന്‌ പൊലീസ്‌ പറഞ്ഞു....

Read More >>
#missingcase | നിർഭയ കേന്ദ്രത്തിൽ നിന്നും മൂന്ന് പെൺകുട്ടികളെ കാണാതായി

Sep 18, 2024 07:19 AM

#missingcase | നിർഭയ കേന്ദ്രത്തിൽ നിന്നും മൂന്ന് പെൺകുട്ടികളെ കാണാതായി

സുരക്ഷാ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് മുറികളിൽ നിന്നും ഇവര്‍ പുറത്ത് ചാടുകയായിരുന്നു. കാണാതായതിൽ പോക്സോ അതിജീവിതയും...

Read More >>
Top Stories