#founddead | യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി

#founddead | യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി
Sep 16, 2024 08:37 AM | By Amaya M K

എളമക്കര: (www.truevisionnews.com) കൊച്ചി എളമക്കരക്ക് സമീപം മരോട്ടിച്ചുവടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

ഇടപ്പള്ളി സ്വദേശി പ്രവീണിനെയാണ് കഴിഞ്ഞ ദിവസം രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രവീണിന്‍റെ മരണം കൊലപാതകമാണോ എന്ന സംശയം പൊലീസിനുണ്ട്.

സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് അന്വേഷണം തുടരുകയാണ്.കൊലപാതകമെന്ന നിഗമനത്തിൽ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

പ്രഭാതസവാരിക്കിറങ്ങിയവരാണ് മരോട്ടിച്ചുവട് പാലത്തിന് താഴെ പ്രവീണിന്റെ മൃതദേഹം കണ്ടത്. ദേഹത്ത് ആഴത്തിൽ മുറിവേറ്റിരുന്നു. പട്ടികയും വടിയുമടക്കം ആക്രമണത്തിനുപയോഗിച്ചതെന്ന് സംശയിക്കുന്ന വസ്തുക്കളും സമീപത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്.

പ്രാഥമിക പരിശോധനയിൽ കൊലപാതകമെന്ന് സംശയത്തിലാണ് പോലീസ്. മരണത്തിൽ ദുരൂഹതയുണ്ടെന്നും സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയതായും കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ജുവനപ്പുടി മഹേഷ് പറഞ്ഞു. പ്രവീണിന്റെ ഫോണ്‍ കോളുകൾ,സാമ്പത്തിക ഇടപാടുകൾ, സുഹൃത്തുക്കൾ എന്നിവയെല്ലാം അന്വേഷണ പരിധിയിലുണ്ട്.

ആസൂത്രിതമായ കൊലപാതകമെന്ന നിലയിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. ഇടപ്പളളി സ്വദേശിയെങ്കിലും മരോട്ടിച്ചുവട് പാലത്തിന് സമീപമാണ് പ്രവീണിന്റെ താമസം. 

The #police have started an #investigation into the #incident where the #youth was #founddead

Next TV

Related Stories
#missingcase | നിർഭയ കേന്ദ്രത്തിൽ നിന്നും മൂന്ന് പെൺകുട്ടികളെ കാണാതായി

Sep 18, 2024 07:19 AM

#missingcase | നിർഭയ കേന്ദ്രത്തിൽ നിന്നും മൂന്ന് പെൺകുട്ടികളെ കാണാതായി

സുരക്ഷാ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് മുറികളിൽ നിന്നും ഇവര്‍ പുറത്ത് ചാടുകയായിരുന്നു. കാണാതായതിൽ പോക്സോ അതിജീവിതയും...

Read More >>
#burn | സഹോദരിയുടെ വീടിന്റെ പാലുകാച്ചലിന് പായസത്തിൽ വീണു; യുവാവിന് ഗുരുതര പരിക്ക്

Sep 18, 2024 07:15 AM

#burn | സഹോദരിയുടെ വീടിന്റെ പാലുകാച്ചലിന് പായസത്തിൽ വീണു; യുവാവിന് ഗുരുതര പരിക്ക്

പാലുകാച്ചലിന് ശേഷമുള്ള സദ്യയ്‌‍ക്കായി തയ്യാറാക്കിയ പായസം വാങ്ങിവയ്‍ക്കുന്നതിനിടയില്‍ അജി വാര്‍പ്പിലേക്ക് കാല്‍വഴുതി വീഴുകയായിരുന്നു. 60...

Read More >>
#attack | വിവാഹ ചടങ്ങ് ചിത്രീകരിക്കാനെത്തിയ ഫൊട്ടോഗ്രാഫറെ മർദ്ദിച്ച് വധുവിന്റെ ബന്ധുക്കൾ

Sep 18, 2024 07:11 AM

#attack | വിവാഹ ചടങ്ങ് ചിത്രീകരിക്കാനെത്തിയ ഫൊട്ടോഗ്രാഫറെ മർദ്ദിച്ച് വധുവിന്റെ ബന്ധുക്കൾ

എറണാകുളത്ത് നിന്ന് ഇടുക്കിയിലെത്തിയ ഫോട്ടോഗ്രാഫർമാർക്ക് ഒരുക്കിയ താമസ സൗകര്യവുമായി ബന്ധപ്പെട്ടായിരുന്നു...

Read More >>
#Cyberfraud | സൈബർ തട്ടിപ്പുകാരെയും ലഹരിമാഫിയയെയും അമർച്ച ചെയ്യും: സിറ്റി പൊലീസ്‌ കമീഷണർ

Sep 18, 2024 07:06 AM

#Cyberfraud | സൈബർ തട്ടിപ്പുകാരെയും ലഹരിമാഫിയയെയും അമർച്ച ചെയ്യും: സിറ്റി പൊലീസ്‌ കമീഷണർ

സാധാരണക്കാർക്കും മനസ്സിലാക്കാവുന്ന തരത്തിൽ സൈബർ ക്ലാസുകളും ബോധവൽക്കരണവും ആസൂത്രണം...

Read More >>
#Danceworkshop | നാട്യശിൽപ്പശാല 
തുടങ്ങി

Sep 18, 2024 07:02 AM

#Danceworkshop | നാട്യശിൽപ്പശാല 
തുടങ്ങി

നർത്തകി ശിവാനി അവധാനി, അധ്യാപികമാരായ അനില ജോഷി, രഹ്‌ന നന്ദകുമാർ, അനുപമ അനിൽകുമാർ എന്നിവർ...

Read More >>
#restcenter | തൊഴിലാളികള്‍ക്കുള്ള വിശ്രമകേന്ദ്രം നശിപ്പിച്ചു

Sep 18, 2024 06:57 AM

#restcenter | തൊഴിലാളികള്‍ക്കുള്ള വിശ്രമകേന്ദ്രം നശിപ്പിച്ചു

കുറച്ച് മാസങ്ങൾക്കുമുമ്പ്‌ പ്രദേശത്ത് രാസമാലിന്യങ്ങൾ എത്തിച്ച് ഭൂമി നികത്താന്‍ നേതൃത്വം നൽകിയത് കിരൺ കുഞ്ഞുമോ​ന്റെ...

Read More >>
Top Stories