#KGMOA | ഡോക്ടറെ ആക്രമിക്കാൻ ശ്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ കെജിഎംഒഎ പ്രതിഷേധിച്ചു

#KGMOA | ഡോക്ടറെ ആക്രമിക്കാൻ ശ്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ കെജിഎംഒഎ പ്രതിഷേധിച്ചു
Sep 12, 2024 09:32 AM | By Amaya M K

കൊച്ചി : (piravomnews.in) ഇടപ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടറെ ആക്രമിക്കാൻ ശ്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ ആശുപത്രി അങ്കണത്തിൽ കെജിഎംഒഎ പ്രതിഷേധിച്ചു.

ഡെപ്യൂട്ടി ഡിഎംഒ ഡോ. കെ സവിത, കെജിഎംഒഎ ജില്ലാ പ്രസിഡന്റ്‌ ഡോ. കെ എ മുഹമ്മദ്‌ സലിം, ഡോ. എൻ എസ്‌ കിഷോർ, ഡോ. ആർ നിഖിലേഷ്‌ മേനോൻ തുടങ്ങിയവർ സംസാരിച്ചു.

തിങ്കളാഴ്‌ച ഇടപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ താടിക്ക്‌ പൊട്ടലുമായെത്തിയ രോഗിയെ ചികിത്സിക്കുകയായിരുന്ന ഡോ. നിഖിലേഷ്‌ മേനോന്‌ നേരെയാണ്‌ ഭീഷണിയും ആക്രമണശ്രമവും ഉണ്ടായത്‌.

വരി തെറ്റിച്ചാണ്‌ രോഗിയെ ചികിത്സിക്കുന്നതെന്നാരോപിച്ച്‌ ഷാജു എന്നയാൾ ഡോ. നിഖിലേഷിനുനേരെ കയർത്തു സംസാരിച്ചു. അത്യാഹിത സാഹചര്യത്തിൽ താടിക്ക്‌ സ്‌റ്റിച്ച്‌ ഇട്ടതിനുശേഷം നോക്കാമെന്ന്‌ ഡോക്‌ടർ പറഞ്ഞെങ്കിലും തൃപ്‌തനായില്ല.

ജൂനിയർ ഡോക്‌ടർമാരെയും അയാൾ ഭീഷണിപ്പെടുത്തി. ചികിത്സ തേടിയശേഷം വീട്ടിലേക്ക്‌ മടങ്ങിയ ഷാജു പിറ്റേദിവസവും ആശുപത്രിയിലെത്തി പരോളിലിറങ്ങിയ പ്രതിയാണെന്നും ഡോക്‌ടറെ കാണിച്ചുതരാമെന്നും പറഞ്ഞു. എളമക്കര പൊലീസിൽ പരാതി നൽകിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന്‌ ഡോ. നിഖിലേഷ്‌ പറഞ്ഞു.

#KGMOA #protested that the #accused who #tried to #assault the #doctor was not #arrested

Next TV

Related Stories
#landslide | ജോലിക്കിടെ മണ്ണിനടിയില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി

Sep 17, 2024 08:46 PM

#landslide | ജോലിക്കിടെ മണ്ണിനടിയില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി

അരമണിക്കൂറിലേറെ മണ്ണിനടിയിൽ കുടുങ്ങിക്കിടന്ന ഷൈലന്റെ അരയ്ക്ക് താഴോട്ടുള്ള ഭാഗം പൂർണമായും...

Read More >>
#sexuallyassault | ട്രെയിൻ യാത്രക്കിടെ 14 കാരനെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 53 കാരൻ അറസ്റ്റിൽ

Sep 17, 2024 08:03 PM

#sexuallyassault | ട്രെയിൻ യാത്രക്കിടെ 14 കാരനെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 53 കാരൻ അറസ്റ്റിൽ

പ്രതിക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തി. പട്ടാമ്പി പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്...

Read More >>
 #tireburst | ഓട്ടത്തിനിടെ കാറിന്റെ മുൻവശത്തെ ടയർ പൊട്ടിത്തെറിച്ചു

Sep 17, 2024 06:11 PM

#tireburst | ഓട്ടത്തിനിടെ കാറിന്റെ മുൻവശത്തെ ടയർ പൊട്ടിത്തെറിച്ചു

അപ്രതീക്ഷിതമായി ഉണ്ടായ ബുദ്ധിമുട്ടില്‍ സഹായമെത്തിച്ച കേരള പൊലീസിന് നന്ദി പറഞ്ഞാണ് ആ കുടുംബം...

Read More >>
#Acidattack | വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ വൈരാഗ്യത്തില്‍ യുവതിക്ക് നേരേ ആസിഡ് ആക്രമണം

Sep 17, 2024 05:54 PM

#Acidattack | വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ വൈരാഗ്യത്തില്‍ യുവതിക്ക് നേരേ ആസിഡ് ആക്രമണം

ആസിഡ് വീണ് യുവതിയുടെ മുഖത്ത് ഉള്‍പ്പെടെ പൊള്ളലേറ്റു. ഇതിനുശേഷം സെപ്റ്റംബര്‍ 15-ാം തീയതി പ്രതി വീണ്ടും വീട്ടുമുറ്റത്ത് അതിക്രമിച്ചുകയറി യുവതിയെയും...

Read More >>
#actressassaultcase | നടിയെ അക്രമിച്ച കേസിൽ ഒന്നാംപ്രതിയായ പൾസർ സുനിക്ക് ജാമ്യം

Sep 17, 2024 03:10 PM

#actressassaultcase | നടിയെ അക്രമിച്ച കേസിൽ ഒന്നാംപ്രതിയായ പൾസർ സുനിക്ക് ജാമ്യം

നേരത്തെ സുനി നൽകിയ അപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. വിചാരണയുടെ അന്തിമഘട്ടത്തിലായതിനാല്‍ ജാമ്യം നല്‍കരുതെന്ന് സര്‍ക്കാരും...

Read More >>
#accident | അമിത വേഗതയിൽ എത്തിയ സ്വകാര്യ ബസ് ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ടു ; ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

Sep 17, 2024 02:56 PM

#accident | അമിത വേഗതയിൽ എത്തിയ സ്വകാര്യ ബസ് ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ടു ; ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

പിന്നീട് നാട്ടുകാർ ചേർന്നാണ് ജോയിയെ പുറത്തെടുത്തത്. അബോധ അവസ്ഥയിൽ ആയിരുന്ന ജോയിയെ ഉടൻതന്നെ നാട്ടുകാർ ചേർന്ന് ജില്ലാ ജനറൽ ആശുപത്രിയിൽ...

Read More >>
Top Stories










News Roundup