---
title: "#founddead| മുഖത്തും ശരീരഭാഗങ്ങളിലും പാടുകൾ, മനോരോഗിയായ മകനോടൊപ്പം കഴിഞ്ഞ വീട്ടമ്മ മരിച്ച നിലയിൽ "
english_title: "#Scars on #face and #body #parts, #dead #housewife with #psychotic son"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/234991/scars-on-face-and-body-parts-dead-housewife-with-psychotic-son"
published_at: "2024-09-12T09:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e266d703597_death3.jpg"
keywords: []
---

# #founddead| മുഖത്തും ശരീരഭാഗങ്ങളിലും പാടുകൾ, മനോരോഗിയായ മകനോടൊപ്പം കഴിഞ്ഞ വീട്ടമ്മ മരിച്ച നിലയിൽ 

> **Lead Summary:** പത്തനംതിട്ട : മനോവൈകല്യമുള്ള മകനോടൊപ്പം കഴിഞ്ഞിരുന്ന വീട്ടമ്മയെ വീടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി.

## Article Content

പത്തനംതിട്ട : മനോവൈകല്യമുള്ള മകനോടൊപ്പം കഴിഞ്ഞിരുന്ന വീട്ടമ്മയെ വീടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി.

നാരങ്ങാനം നിരന്നകാലാ ജംഗ്ഷന് സമീപം മേമുറിയിൽ പരേതനായ ചെറിയാൻ ഏബ്രഹാമിൻ്റെ ഭാര്യ മറിയാമ്മ ഏബ്രഹാ (76)മാണ് മരിച്ചത്.

രാവിലെ എട്ട് മണിയോടെയാണ് സമീപവാസികൾ മൃതശരീരം കണ്ടത്. മുഖത്തും ശരീരഭാഗങ്ങളിലും പാടുകളും രക്തം കട്ടപിടിച്ച പോലെയും കണ്ടിരുന്നു. ആറന്മുള പൊലീസെത്തി തുടർനടപടികൾ സ്വീകരിച്ചു.

ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുത്തു. മക്കൾ: കെ.സി. എബ്രഹാം (സജൻ), കെ.സി. ജോൺ. സംസ്കാരം പിന്നീട്. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/234991/scars-on-face-and-body-parts-dead-housewife-with-psychotic-son)