---
title: "#death | ഓണാഘോഷത്തിനിടെ അധ്യാപകന്‍ കുഴഞ്ഞുവീണ് മരിച്ചു"
english_title: "The #teacher #collapsed and #died during #Onam #celebrations"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/234980/the-teacher-collapsed-and-died-during-onam-celebrations"
published_at: "2024-09-12T08:27:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e259051b7b5_death.jpg"
keywords: []
---

# #death | ഓണാഘോഷത്തിനിടെ അധ്യാപകന്‍ കുഴഞ്ഞുവീണ് മരിച്ചു

> **Lead Summary:** എറണാകുളം: ഓണാഘോഷത്തിനിടെ അധ്യാപകന്‍ കുഴഞ്ഞുവീണ് മരിച്ചു. 

## Article Content

എറണാകുളം: ഓണാഘോഷത്തിനിടെ അധ്യാപകന്‍ കുഴഞ്ഞുവീണ് മരിച്ചു. 

എറണാകുളം തേവര എസ് എച്ച് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറും തൊടുപുഴ സ്വദേശിയുമായ ജെയിംസ് വി ജോര്‍ജ് (38) ആണ് മരിച്ചത്.

കോളേജിലെ ഓണാഘോഷത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു.

ഇന്നലെ ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് സംഭവം. ഓണാഘോഷത്തിന്റെ ഭാഗമായി കോളേജില്‍ വടംവലി മത്സരം സംഘടിപ്പിച്ചിരുന്നു.

ഇതില്‍ പങ്കെടുത്തശേഷം വിശ്രമിക്കുന്നതിനിടെ ജെയിംസ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/234980/the-teacher-collapsed-and-died-during-onam-celebrations)