---
title: " #accident | നിയന്ത്രണംവിട്ട കാർ ഓട്ടോറിക്ഷ സ്റ്റാൻ്റിലേക്ക് പാഞ്ഞുകയറി അപകടം"
english_title: "An #out-of-control #car #ran into an #auto-rickshaw stand and an #accident #occurred"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/234917/an-out-of-control-car-ran-into-an-auto-rickshaw-stand-and-an-accident-occurred"
published_at: "2024-09-11T20:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e1b04bbd479_accident.jpg"
keywords: []
---

#  #accident | നിയന്ത്രണംവിട്ട കാർ ഓട്ടോറിക്ഷ സ്റ്റാൻ്റിലേക്ക് പാഞ്ഞുകയറി അപകടം

> **Lead Summary:** കൊല്ലം: ഈസ്റ്റ് കല്ലട ചിറ്റമലയിൽ നിയന്ത്രണംവിട്ട കാർ ഓട്ടോറിക്ഷ സ്റ്റാൻ്റിലേക്ക് പാഞ്ഞുകയറി അപകടം. 

## Article Content

കൊല്ലം: ഈസ്റ്റ് കല്ലട ചിറ്റമലയിൽ നിയന്ത്രണംവിട്ട കാർ ഓട്ടോറിക്ഷ സ്റ്റാൻ്റിലേക്ക് പാഞ്ഞുകയറി അപകടം. 

ഓട്ടോ ഡ്രൈവർമാർക്ക് പരിക്കേറ്റു. വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. അമിത വേഗതയിലെത്തിയ കാർ സ്റ്റാൻ്റിലേക്ക് പാഞ്ഞുകറുകയായിരുന്നു.

ഇടിയുടെ ആ​ഘാതത്തിൽ സ്റ്റാൻ്റിൽ പാർക്ക് ചെയ്തിരുന്ന അഞ്ചോളം ഓട്ടോറിക്ഷകളും തകർന്നു.

പരിക്കേറ്റ ഓട്ടോ ഡ്രൈവർമാരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ ഓടിച്ചിരുന്നയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/234917/an-out-of-control-car-ran-into-an-auto-rickshaw-stand-and-an-accident-occurred)