#founddead | സി.ആർ.പി.എഫ് ജവാനെ റെയിൽവേ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തി

#founddead | സി.ആർ.പി.എഫ് ജവാനെ റെയിൽവേ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തി
Sep 6, 2024 07:38 AM | By Amaya M K

മാന്നാർ: (piravomnews.in) സി.ആർ.പി.എഫ് ജവാനെ റെയിൽവേ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തി. 

ബുധനൂർ പെരിങ്ങിലിപ്പുറം ഉളുന്തി വർഗീസ് ഭവനത്തിൽ പരേതനായ ഫിലിപ്പിന്റെ മകൻ സിആർപിഎഫ് ജവാൻ പിപി ജോസ്പോൾ ആണ് മരിച്ചത്. അവധിക്ക് നാട്ടിലേക്ക് ട്രെയിനിൽ വരുന്നതിനിടയിലാണ് പിപി ജോസ്പോളിനെ കാണാതായത് .

മൂന്നിനു ശബരി എക്സ്പ്രെസ്സിൽ ഛത്തീസ്ഗഡിൽ നിന്നും യാത്ര തിരിച്ച ജവാനെ തിരുപ്പതിക്കും കാട്പാടിക്കും ഇടയിൽ വെച്ച് ട്രെയിനിൽ നിന്നും കാണാതായതായി ഒപ്പം യാത്ര ചെയ്ത ആലുവ സ്വദേശിയായ സുഹൃത്ത് വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് സമൂഹ മാധ്യമങ്ങളിലൂടെ ഫോട്ടോ സഹിതം പ്രചരിപ്പിച്ചിരുന്നു. ബുധനാഴ്ച രാവിലെയാണ് തിരുപ്പതിക്ക് ഒരുകിലോമീറ്റർ അകലെ റെയിൽവേ ട്രാക്കിനു സമീപം മൃതദേഹം കണ്ടെത്തിയത്.

വിവരം അറിഞ്ഞ ബന്ധുക്കൾ സംഭവ സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞു. കുമാരിയാണ് മാതാവ്. ഭാര്യ; ആശ തോമസ് (അദ്ധ്യാപിക,ഗവ.മോഡൽ യു.പി സ്ജകൂൾ ചെറുകോൽ).

മക്കൾ: ജ്യോമിഷ് ജെ പോൾ, ജാസ്മിൻ ജെ പോൾ(ഇരുവരും മാവേലിക്കര ബിഷപ് ഹോഡ്ജസ് ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥികൾ).


#CRPF #jawan #founddead on #railway #tracks

Next TV

Related Stories
#accident | കെഎസ്ആ‌‍ർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു ; 20 പേർക്ക് പരിക്കേറ്റു

Sep 16, 2024 07:24 PM

#accident | കെഎസ്ആ‌‍ർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു ; 20 പേർക്ക് പരിക്കേറ്റു

പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം....

Read More >>
#hanging | വനിത സിവില്‍ പൊലീസ് ഓഫീസറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Sep 16, 2024 03:33 PM

#hanging | വനിത സിവില്‍ പൊലീസ് ഓഫീസറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. കല്ലമ്പലം നാവായിക്കുളത്ത് പുതിയതായി നിർമിച്ച വീട്ടിലാണ് അനിതയെ തൂങ്ങി മരിച്ച നിലയിൽ...

Read More >>
#accident | തിരുവോണ നാളിൽ വാഹനാപകടം;നാല് മരണം

Sep 16, 2024 08:29 AM

#accident | തിരുവോണ നാളിൽ വാഹനാപകടം;നാല് മരണം

ഗുരുതരമായി പരിക്കു പറ്റിയ രണ്ട് പേരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രണ്ട് ബൈക്കിലും മൂന്ന് പേർ...

Read More >>
#drowned | ഓണാഘോഷത്തിനിടെ സ്കൂളിന് സമീപത്തെ കുളത്തിൽ വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Sep 13, 2024 08:24 PM

#drowned | ഓണാഘോഷത്തിനിടെ സ്കൂളിന് സമീപത്തെ കുളത്തിൽ വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

രക്ഷപെടുത്താന്‍ മറ്റ് വിദ്യാര്‍ത്ഥികള്‍ ശ്രമിച്ചുവെങ്കില്ലും സാധിച്ചില്ല. വലിയ വലിപ്പവും ആഴവും ഉള്ളതാണ്...

Read More >>
#accident | പഞ്ചറായ ലോറിയുടെ ടയർ മാറ്റാൻ ശ്രമിക്കുന്നതിനിടെ കാറിടിച്ച് ലോറി ഉടമയുടെ സഹോദരൻ മരിച്ചു

Sep 13, 2024 07:23 PM

#accident | പഞ്ചറായ ലോറിയുടെ ടയർ മാറ്റാൻ ശ്രമിക്കുന്നതിനിടെ കാറിടിച്ച് ലോറി ഉടമയുടെ സഹോദരൻ മരിച്ചു

ടയർ മാറ്റാനുള്ള ശ്രമത്തിനിടെ അമിത വേഗതയിലെത്തിയ കാറിടിക്കുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചു തന്നെ ലതീഷ് മരിച്ചു. അതേസമയം, കാർ ഡ്രൈവർ...

Read More >>
#founddead | സ്പിരിറ്റ് കേസിലെ പ്രതിയെ വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി

Sep 12, 2024 02:21 PM

#founddead | സ്പിരിറ്റ് കേസിലെ പ്രതിയെ വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി

പരിചയക്കാരൻ സബീഷിൻ്റെ അടുത്ത് എത്തിയപ്പോൾ അവശനിലയിലായിരുന്നു. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്ക്...

Read More >>
Top Stories