---
title: "#accident | ടി​പ്പ​ർ ലോ​റി വീ​ട്ടു മു​റ്റ​ത്തേ​ക്ക് മ​റി​ഞ്ഞു ; അപകടത്തിൽ വീട്ടുകാർ രക്ഷപ്പെട്ടത് ത​ല​നാ​രി​ഴയ്ക്ക്"
english_title: "The tipper lorry #overturned into the #house yard; In the #accident, the family #escaped #unharmed"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/233468/the-tipper-lorry-overturned-into-the-house-yard-in-the-accident-the-family-escaped-unharmed"
published_at: "2024-09-05T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d98e8d407cf_accident.jpg"
keywords: []
---

# #accident | ടി​പ്പ​ർ ലോ​റി വീ​ട്ടു മു​റ്റ​ത്തേ​ക്ക് മ​റി​ഞ്ഞു ; അപകടത്തിൽ വീട്ടുകാർ രക്ഷപ്പെട്ടത് ത​ല​നാ​രി​ഴയ്ക്ക്

> **Lead Summary:** അ​ടൂ​ർ: ടി​പ്പ​ർ ലോ​റി വീ​ട്ടു മു​റ്റ​ത്തേ​ക്ക് മ​റി​ഞ്ഞു. അപകടത്തിൽ വീട്ടുകാർ രക്ഷപ്പെട്ടത് ത​ല​നാ​രി​ഴയ്ക്ക്.

## Article Content

അ​ടൂ​ർ: ടി​പ്പ​ർ ലോ​റി വീ​ട്ടു മു​റ്റ​ത്തേ​ക്ക് മ​റി​ഞ്ഞു. അപകടത്തിൽ വീട്ടുകാർ രക്ഷപ്പെട്ടത് ത​ല​നാ​രി​ഴയ്ക്ക്.

മു​ണ്ട​പ്പ​ള്ളി സെ​റ്റി​ല്‍മെ​ന്റ് കോ​ള​നി​യി​ൽ ശി​വ​വി​ലാ​സ​ത്തി​ൽ മ​ണി​ക്കു​ട്ട​ന്റെ വീ​ടാ​ണ് ത​ക​ര്‍ന്ന​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ 8.30നാ​യി​രു​ന്നു അ​പ​ക​ടം.

വീ​ട് നി​ർ​മാ​ണ​ത്തി​ന് പാ​റ​യു​മാ​യി പോ​യ ടി​പ്പ​ർ ലോ​റിയാണ് മ​റ്റൊ​രു വീ​ടി​ന്റെ മു​റ്റ​ത്തേ​ക്ക് മ​റി​ഞ്ഞത് . അ​ള​വി​ൽ കൂ​ടു​ത​ൽ പാ​റ​യുമാ​യി വ​ന്ന ടി​പ്പ​ർ ലോ​റി​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​ക്കി​യ​ത്.

മൂ​ന്നു മീ​റ്റ​ർ വീ​തി​യു​ള്ള റോ​ഡി​ന്റെ ഒ​രു​ഭാ​ഗം വാ​ട്ട​ർ അ​തോ​റി​റ്റി പൈ​പ്പ്​ സ്ഥാ​പി​ക്കാ​ൻ വെ​ട്ടി​പ്പൊ​ളി​ച്ചി​രു​ന്നു. ഇ​തു​കാ​ര​ണം ടി​പ്പ​ർ ലോ​റി സൈ​ഡി​ലേ​ക്ക് മാ​റ്റി​യ​പ്പോ​ൾ സം​ര​ക്ഷ​ണ​ത്തി ത​ക​ര്‍ന്നു വീ​ട്ടു​മു​റ്റ​ത്തേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.

വീ​ട്ടി​നു​ള്ളി​ൽ ഉ​ള്ള​വ​ർ ഓ​ടി​രക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ അ​ടൂ​ർ പൊ​ലീ​സ്​ കേ​സെ​ടു​ത്തു. മ​ണി​ക്കു​ട്ട​ന് പു​തി​യ വീ​ട് നി​ർ​മി​ച്ചു ന​ല്‍കു​മെ​ന്നും ത​ക​ര്‍ന്ന സംര​ക്ഷ​ണ​ഭി​ത്തി പു​നഃ​സ്ഥാ​പി​ക്കു​മെ​ന്നും ടി​പ്പ​ർ ഉ​ട​മ സു​നു പ​റ​ഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/233468/the-tipper-lorry-overturned-into-the-house-yard-in-the-accident-the-family-escaped-unharmed)