---
title: "#Onam | ഓണക്കാലം സുഭിക്ഷമാക്കാൻ ഓണച്ചന്തകൾ ഒരുങ്ങുന്നു"
english_title: "#Onam #markets are #gearing up to #make #Onam #auspicious"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/233322/onam-markets-are-gearing-up-to-make-onam-auspicious"
published_at: "2024-09-05T09:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d9272c7ee09_onam.jpg"
keywords: []
---

# #Onam | ഓണക്കാലം സുഭിക്ഷമാക്കാൻ ഓണച്ചന്തകൾ ഒരുങ്ങുന്നു

> **Lead Summary:** **കൊച്ചി :** ഓണക്കാലം സുഭിക്ഷമാക്കാൻ ഓണച്ചന്തകൾ ഒരുങ്ങുന്നു. വിപണിയിലെ വിലക്കയറ്റം ഓണക്കാലത്തെ ബാധിക്കാതിരിക്കാൻ സർക്കാർ ഇടപെടൽ സജീവമാകുകയാണ്‌.

## Article Content

**കൊച്ചി :** ഓണക്കാലം സുഭിക്ഷമാക്കാൻ ഓണച്ചന്തകൾ ഒരുങ്ങുന്നു. വിപണിയിലെ വിലക്കയറ്റം ഓണക്കാലത്തെ ബാധിക്കാതിരിക്കാൻ സർക്കാർ ഇടപെടൽ സജീവമാകുകയാണ്‌.

സപ്ലൈകോ, കൺസ്യൂമർഫെഡ്‌, കുടുംബശ്രീ ഓണച്ചന്തകൾ അടുത്ത ദിവസങ്ങളിൽ ജില്ലയിലാകെ ആരംഭിക്കും. കുറഞ്ഞവിലയിൽ ഗുണമേന്മയുള്ള സാധനങ്ങൾ ഇവിടെനിന്ന്‌ വാങ്ങാം.

സപ്ലൈകോ ഓണം മേള നാളെമുതൽ സപ്ലൈകോ ഓണം മേള മറൈൻഡ്രൈവ് ഹെലിപാഡ് ഗ്രൗണ്ടിൽ വെള്ളി രാത്രി 7.30ന്‌ വ്യവസായമന്ത്രി പി രാജീവ്‌ ഉദ്‌ഘാടനം ചെയ്യും. 13 സബ്സിഡി ഇനങ്ങളും പച്ചക്കറി, മിൽമ കൗണ്ടറുകളും ഫെയറിലുണ്ടാകും.

നെയ്യ്, തേൻ, കറിമസാലകൾ, സോപ്പുപൊടികൾ തുടങ്ങിയവയ്‌ക്ക്‌ 45 ശതമാനംവരെ വിലക്കുറവുണ്ടാകും. ശബരിയുടെ ആറ് ഉൽപ്പന്നങ്ങളടങ്ങിയ 255 രൂപ വരുന്ന ശബരി സിഗ്‌നേച്ചർ കിറ്റ് 189 രൂപയ്ക്ക് ലഭിക്കും. 14 വരെ രാവിലെ 9.30 മുതൽ രാത്രി എട്ടുവരെ കേന്ദ്രം പ്രവർത്തിക്കും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/233322/onam-markets-are-gearing-up-to-make-onam-auspicious)