---
title: "#death | കളിക്കുന്നതിനിടെ കഴുത്തിൽ കുരുങ്ങി; ഏഴു വയസുകാരന് ദാരുണാന്ത്യം "
english_title: "#Stuck on the #neck while #playing; A #tragic end for a #seven-year-old #boy"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/232418/stuck-on-the-neck-while-playing-a-tragic-end-for-a-seven-year-old-boy"
published_at: "2024-09-01T07:44:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d3ce4fcd357_childdeath.jpg"
keywords: []
---

# #death | കളിക്കുന്നതിനിടെ കഴുത്തിൽ കുരുങ്ങി; ഏഴു വയസുകാരന് ദാരുണാന്ത്യം 

> **Lead Summary:** പാലക്കാട്: മണ്ണാർക്കാട് എടത്തനാട്ടുകര ചിരട്ടക്കുളത്ത് ഏഴു വയസുകാരന് കയർ കഴുത്തിൽ കുരുങ്ങി ദാരുണാന്ത്യം. ചിരട്ടക്കുളം ആലാടിപ്പുറം അനിൽകുമാറിൻ്റെ മകൻ ആദിത്യദേവാണ് മരിച്ചത്.

## Article Content

പാലക്കാട്: മണ്ണാർക്കാട് എടത്തനാട്ടുകര ചിരട്ടക്കുളത്ത് ഏഴു വയസുകാരന് കയർ കഴുത്തിൽ കുരുങ്ങി ദാരുണാന്ത്യം. ചിരട്ടക്കുളം ആലാടിപ്പുറം അനിൽകുമാറിൻ്റെ മകൻ ആദിത്യദേവാണ് മരിച്ചത്.

നിലമ്പൂർ സ്വദേശിയാണ് അനിൽകുമാർ. വൈകിട്ട് 6 മണിയോടെയാണ് സംഭവം. ചിരട്ടക്കുളത്തുള്ള അമ്മ വീട്ടിൽ വിരുന്ന് വന്നതായിരുന്നു ആദിത്യ ദേവ്.

വീട് പണി നടക്കുന്ന സ്ഥലത്ത് മറ്റ് കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങുകയായിരുന്നു.

മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/232418/stuck-on-the-neck-while-playing-a-tragic-end-for-a-seven-year-old-boy)