---
title: " #arrest | വീട്ടമ്മയിൽ നിന്ന് ഒന്നേകാൽ കോടി രൂപ തട്ടിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ"
english_title: "The #main #accused was #arrested in the #case of #extorting one and a #quarter #crore #rupees #from a #housewife"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/232033/the-main-accused-was-arrested-in-the-case-of-extorting-one-and-a-quarter-crore-rupees-from-a-housewife"
published_at: "2024-08-30T07:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d12a4b395a9_arrset.jpg"
keywords: []
---

#  #arrest | വീട്ടമ്മയിൽ നിന്ന് ഒന്നേകാൽ കോടി രൂപ തട്ടിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ

> **Lead Summary:** ആലുവ : ഓൺലൈൻ ട്രേഡിങ്ങിൽ ലക്ഷങ്ങൾ ലാഭം വാഗ്ദാനം ചെയ്ത് എൺപതുകാരിയായ വീട്ടമ്മയിൽ നിന്ന് ഒന്നേകാൽ കോടി രൂപ തട്ടിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ.

## Article Content

ആലുവ : ഓൺലൈൻ ട്രേഡിങ്ങിൽ ലക്ഷങ്ങൾ ലാഭം വാഗ്ദാനം ചെയ്ത് എൺപതുകാരിയായ വീട്ടമ്മയിൽ നിന്ന് ഒന്നേകാൽ കോടി രൂപ തട്ടിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ.

ഗുജറാത്ത് അഹമ്മദാബാദ് ചാമുണ്ഡനഗർ സ്വദേശി വിജയ് സോൻകറിനെ (27) റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് പൊലീസാണ് അറസ്റ്റ് ചെയ്തത്.

പൊലീസ് പറഞ്ഞത്:ആലുവ സ്വദേശിയായ വീട്ടമ്മ സമൂഹമാധ്യമത്തിലൂടെയാണ് ഓൺലൈൻ ട്രേഡിങ് സംഘത്തെ പരിചയപ്പെട്ടത്. അവരെ വിശ്വസിച്ച് ആദ്യം കുറച്ചു തുക നിക്ഷേപിച്ചു. പല ഘട്ടമായാണ് ഒന്നേകാൽ കോടി രൂപ അടച്ചത്. ലാഭവിഹിതം രേഖകളിൽ കുതിച്ചുയർന്നപ്പോൾ പിൻവലിക്കാൻ ശ്രമിച്ചു.

അതോടെ സമൂഹമാധ്യമത്തിൽ നിന്നു സംഘം അപ്രത്യക്ഷമായി. ഫോൺ നമ്പർ ഉപയോഗത്തിൽ ഇല്ലാതായി. 2023 നവംബറിലാണു സംഭവം. വീട്ടമ്മ അന്നുതന്നെ റൂറൽ എസ്പി വൈഭവ് സക്സേനയ്ക്കു പരാതി നൽകി. അദ്ദേഹത്തിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/232033/the-main-accused-was-arrested-in-the-case-of-extorting-one-and-a-quarter-crore-rupees-from-a-housewife)