---
title: "രഞ്ജിത്തിനെതിരെ പീഡന പരാതിയുമായി യുവാവ്"
english_title: "A young man filed a molestation complaint against Ranjith"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/231854/a-young-man-filed-a-molestation-complaint-against-ranjith"
published_at: "2024-08-29T07:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cfdc9d33452_renjkith.jpg"
keywords: []
---

# രഞ്ജിത്തിനെതിരെ പീഡന പരാതിയുമായി യുവാവ്

> **Lead Summary:** **കൊച്ചി . ..**രഞ്ജിത്തിനെതിരെ പരാതിയുമായി യുവാവ്,** **പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി ; സംവിധായകൻ രഞ്ജിത്തിനെതിരെ ലൈംഗിക പീഡന പരാതിയുമായി യുവാവ്.

## Article Content

**കൊച്ചി . ..**രഞ്ജിത്തിനെതിരെ പരാതിയുമായി യുവാവ്,** **പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി ; സംവിധായകൻ രഞ്ജിത്തിനെതിരെ ലൈംഗിക പീഡന പരാതിയുമായി യുവാവ്.

2012 ൽ ബംഗളൂരുവിൽ വച്ച് സംവിധായകൻ രഞ്ജിത്ത് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. കോഴിക്കോട് സ്വദേശിയായ യുവാവാണ് പരാതിക്കാരൻ. സിനിമയിൽ അവസരം ചോദിച്ചെത്തിയപ്പോളാണ് പീഡിപ്പിച്ചതെന്ന് യുവാവ് പറയുന്നു. സിനിമ മേഖലയിലെ പരാതികൾ അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക പോലീസ് സംഘത്തിന് യുവാവ് മൊഴി നൽകി. നേരത്തെ രഞ്ജിത്തി നെതിരേ ലൈംഗികാരോപണവുമായി ബംഗാളി നടിയും രംഗത്തെത്തിയിരുന്നു. രഞ്ജിത്ത് ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചെന്നാണ് നടി വെളിപ്പെടുത്തിയത്. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/231854/a-young-man-filed-a-molestation-complaint-against-ranjith)