---
title: "#Kothamangalam | ശുചിമുറി മാലിന്യത്തിൽ നനഞ്ഞ് കോതമംഗലം; നഗരസഭയ്ക്ക് അനങ്ങാപ്പാറ നയം "
english_title: "#Kothamangalam #soaked in #toilet #waste; #Anangapara #Policy for #Municipal #Corporation"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/231808/kothamangalam-soaked-in-toilet-waste-anangapara-policy-for-municipal-corporation"
published_at: "2024-08-28T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cf39fd7001f_waste.jpg"
keywords: []
---

# #Kothamangalam | ശുചിമുറി മാലിന്യത്തിൽ നനഞ്ഞ് കോതമംഗലം; നഗരസഭയ്ക്ക് അനങ്ങാപ്പാറ നയം 

> **Lead Summary:** **കോതമംഗലം :** നഗരത്തിലെത്തുന്നവർക്കു ശുചിമുറി മാലിന്യത്തിൽ ചവിട്ടി നടക്കേണ്ടി വരുന്നതും പൊതുശുചിമുറിയിലെ മാലിന്യം തോട്ടിലേക്കൊഴുക്കുന്നതും സംസ്ഥാനത്ത് ഒരുപക്ഷേ കോതമംഗലം നഗരസഭയിൽ മാത്രമാകും.

## Article Content

**കോതമംഗലം :** നഗരത്തിലെത്തുന്നവർക്കു ശുചിമുറി മാലിന്യത്തിൽ ചവിട്ടി നടക്കേണ്ടി വരുന്നതും പൊതുശുചിമുറിയിലെ മാലിന്യം തോട്ടിലേക്കൊഴുക്കുന്നതും സംസ്ഥാനത്ത് ഒരുപക്ഷേ കോതമംഗലം നഗരസഭയിൽ മാത്രമാകും.

പകർച്ചവ്യാധികൾ പടരാതെ നടപടിയെടുക്കേണ്ടവർ നഗരസഭാ ഓഫിസിന്റെ മൂക്കിനു കീഴെ നഗരത്തിൽ തിരക്കേറിയ ഭാഗങ്ങളിൽ മാലിന്യമൊഴുകിയിട്ടും അനങ്ങാപ്പാറ നയത്തിലാണ്.

ഹൈറേഞ്ചിന്റെ കവാടമായതിനാൽ ജില്ലയിൽ തന്നെ തിരക്കേറിയ ബസ് സ്റ്റാൻഡുകകളിലൊന്നാണു കോതമംഗലത്തേത്.

നിത്യവും ആയിരക്കണക്കിന് ആളുകളെത്തുന്ന ഈ നഗരസഭാ ബസ് സ്റ്റാ‍ൻഡിലെ പൊതുശുചിമുറിയുടെ മാലിന്യടാങ്ക് നിറ‍ഞ്ഞ് ഓടയിലൂടെ ഒഴുകി നഗരത്തിന്റെ ശുദ്ധജല സ്രോതസ്സായ കുരൂർ തോട്ടിൽ പതിക്കുന്നു. മഴ ശക്തമാകുമ്പോൾ ഓടയും നിറഞ്ഞു ബസ് സ്റ്റാൻഡിലൂടെ ഒഴുകും.

ശുചിമുറി മാലിന്യമെന്ന് അറിയാതെ ഇതിൽ ചവിട്ടിയാണു യാത്രക്കാരുടെ നടപ്പ്. തൊട്ടടുത്ത മാർക്കറ്റിലെ മാലിന്യവും ഒഴുകിയെത്തുന്നത് ഈ ഓടയിലൂടെയാണ്.മാർക്കറ്റിലെയും ശുചിമുറിയിലെയും മാലിന്യം പതിച്ചു കുരൂർ തോട് മാലിന്യ വാഹിനിയായി.

പൊതുശുചിമുറിയുടെ ടാങ്ക് നിറഞ്ഞു ബസ് സ്റ്റാ‍ൻഡിലൂടെ മാലിന്യം ഒഴുകിയപ്പോൾ സമീപത്തെ ഓടയിലെ തടസ്സം നീക്കി ഇതുവഴി ഒഴുക്കുക മാത്രമാണ് നഗരസഭാധികൃതർ ചെയ്തത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/231808/kothamangalam-soaked-in-toilet-waste-anangapara-policy-for-municipal-corporation)