---
title: "temple# ഭഗവതി ക്ഷേത്രത്തിന്റെ കവാടം പൊളിച്ചുമാറ്റി"
english_title: "The gate of Pattupurakkav Bhagavathy Temple was demolished"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/231652/the-gate-of-pattupurakkav-bhagavathy-temple-was-demolished"
published_at: "2024-08-28T09:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cea111611a2_pattu.jpg"
keywords: []
---

# temple# ഭഗവതി ക്ഷേത്രത്തിന്റെ കവാടം പൊളിച്ചുമാറ്റി

> **Lead Summary:** **കൊച്ചി .... **കാക്കനാട് പാട്ടുപുരക്കാവ് ഭഗവതി ക്ഷേത്രത്തിന്റെ കവാടം പൊളിച്ചുമാറ്റി. വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഭീഷണിയാതിനാലാണെന്ന് ദേവസ്വം. ഒരുവശത്തേക്ക് ചരിഞ്ഞ് നിന്നിരുന്ന കൂറ്റൻ കവാടം ചൊവ്വാഴ്ച രാവിലെ ക്ഷേത്ര ഭാരവാഹികളാണ് മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ പൊളിച്ചത്. രണ്ട് പതിറ്റാണ്ട് മുൻപ് കാക്കനാട് പാട്ടുപുരക്കാവ് ഭഗവതി ക്ഷേത്ര റോഡിലേക്ക് പ്രവേശിക്കുന്ന കാക്കനാട് ജങ്ഷനിലാണ് ദേവസ്വം ബോർഡ് കൂറ്റൻ ക്ഷേത്ര കവാടം നിർമിച്ചത്.[To advertise here, Contact Us]

## Article Content

**കൊച്ചി .... **കാക്കനാട് പാട്ടുപുരക്കാവ് ഭഗവതി ക്ഷേത്രത്തിന്റെ കവാടം പൊളിച്ചുമാറ്റി. വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഭീഷണിയാതിനാലാണെന്ന് ദേവസ്വം. ഒരുവശത്തേക്ക് ചരിഞ്ഞ് നിന്നിരുന്ന കൂറ്റൻ കവാടം ചൊവ്വാഴ്ച രാവിലെ ക്ഷേത്ര ഭാരവാഹികളാണ് മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ പൊളിച്ചത്. രണ്ട് പതിറ്റാണ്ട് മുൻപ് കാക്കനാട് പാട്ടുപുരക്കാവ് ഭഗവതി ക്ഷേത്ര റോഡിലേക്ക് പ്രവേശിക്കുന്ന കാക്കനാട് ജങ്ഷനിലാണ് ദേവസ്വം ബോർഡ് കൂറ്റൻ ക്ഷേത്ര കവാടം നിർമിച്ചത്.[To advertise here, Contact Us]

രണ്ട് വലിയ കോൺക്രീറ്റ് തൂണുകളിലാണ് ഇവ നിർമിച്ചിരുന്നത്.കഴിഞ്ഞ ദിവസം ഒരു വാഹനം ഇടിച്ച് കവാടത്തിലെ തൂൺ ഇളകിയിരുന്നതായി ഓട്ടോറിക്ഷ തൊഴിലാളികൾ പറഞ്ഞു ദേവസ്വം ബോർഡിന്റെ അനുമതിയോടെ ക്ഷേത്ര ഉപദേശകസമിതി കവാടം പൊളിച്ചുനീക്കുകയായിരുന്നു. തൃക്കാക്കര സബ് രജിസ്ട്രാർ ഓഫീസ്, കാക്കനാട് വില്ലേജ് ഓഫീസ്, തൃക്കാക്കര പോലീസ് സ്റ്റേഷൻ, മുനിസിപ്പൽ ഗ്രൗണ്ട്, ഗവ. പ്രസ് തുടങ്ങിയ ഭാഗങ്ങളിലേക്ക് പോകുന്ന പ്രധാന റോഡുകളിലൊന്നിലാണ് കവാടം അപകട ഭീഷണിയായി നിന്നിരുന്നത്. അതേസമയം, പുതിയ കവാടം നിർമാണത്തിന് ഉടൻ നടപടി സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/231652/the-gate-of-pattupurakkav-bhagavathy-temple-was-demolished)