---
title: "#Murder | വാഹനത്തിന്റെ ഡോർ തുറക്കുന്നതിൽ തർക്കം; പിതാവിനെ മകൻ കമ്പിപ്പാര കൊണ്ട് അടിച്ചുകൊന്നു "
english_title: "#Argument over #opening the #vehicle #door; The #father was #beaten to #death by his #son"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/231239/argument-over-opening-the-vehicle-door-the-father-was-beaten-to-death-by-his-son"
published_at: "2024-08-26T13:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cc34f701556_arrestr.jpg"
keywords: []
---

# #Murder | വാഹനത്തിന്റെ ഡോർ തുറക്കുന്നതിൽ തർക്കം; പിതാവിനെ മകൻ കമ്പിപ്പാര കൊണ്ട് അടിച്ചുകൊന്നു 

> **Lead Summary:** **കോട്ടയം:** കാൻസർ രോഗിയായ അച്ഛനെ മകൻ മർദ്ദിച്ചു കൊലപ്പെടുത്തി. ചേപ്പുംപാറ പടലുങ്കൽ പി.ആർ.ഷാജി ആണു കൊല്ലപ്പെട്ടത്. 

## Article Content

**കോട്ടയം:** കാൻസർ രോഗിയായ അച്ഛനെ മകൻ മർദ്ദിച്ചു കൊലപ്പെടുത്തി. ചേപ്പുംപാറ പടലുങ്കൽ പി.ആർ.ഷാജി ആണു കൊല്ലപ്പെട്ടത്. 

സംഭവുമായി ബന്ധപ്പെട്ട് മകൻ രാഹുൽ ഷാജിയെ (29) പൊൻകുന്നം പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് 2 ദിവസമായി ഇരുവരും തമ്മിൽ തർക്കം നിലനിന്നിരുന്നതായി പൊലീസ് പറഞ്ഞു.

ഞായാറാഴ്ച വൈകിട്ട് നാലു മണിയോടെയാണു സംഭവം. വീട്ടുമുറ്റത്ത് കിടന്ന വാഹനത്തിൻ്റെ ഡോർ തുറന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

മദ്യപിച്ചെത്തിയ മകൻ വീട്ടിലുണ്ടായിരുന്ന കമ്പിപ്പാര ഉപയോഗിച്ച് അടിയ്ക്കുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷാജി ഇന്നു (തിങ്കളാഴ്ച) രാവിലെ എട്ടുമണിയോടെ മരിച്ചു. രാഹുൽ കുത്തുകേസിലെ പ്രതിയാണെന്നും പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/231239/argument-over-opening-the-vehicle-door-the-father-was-beaten-to-death-by-his-son)