കളമശ്ശേരി: (piravomnews.in) ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന രോഗി കട്ടിലിൽനിന്ന് വീണ് മരിച്ചു. വല്ലാർപാടം പനമ്പുകാട് കുന്നത്ത് വീട്ടിൽ ഗിൽബർട്ടാണ് (67) മരിച്ചത്.
ശനിയാഴ്ച രാത്രി 12നാണ് സംഭവം. കാലിൽ പഴുപ്പുമായി തിങ്കളാഴ്ച മെഡിക്കൽ കോളജിൽ എത്തിയ രോഗിയെ ശസ്ത്രക്രിയക്കുശേഷം ശനിയാഴ്ച വാർഡിൽ കിടത്തിയിരിക്കുകയായിരുന്നു.
ഇതിനിടെയാണ് വീണത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചു.
ഭാര്യ: സോഫി. മക്കൾ: ഡിയോൺ, മരിയ. അസ്വാഭാവിക മരണത്തിന് കേസെടുത്തതായി പൊലീസ് പറഞ്ഞു.
The #patient who was #undergoing #treatment in the #medical #college fell from the bed and #died