---
title: "#accident | ബൈക്കിൽ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം ; ഒപ്പമുണ്ടായിരുന്ന സഹോദരന്​ പരിക്ക്​"
english_title: "A #young #man met a tragic end after #being hit by a car on his #bike; His #brother was #injured"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/230903/a-young-man-met-a-tragic-end-after-being-hit-by-a-car-on-his-bike-his-brother-was-injured"
published_at: "2024-08-24T21:48:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ca081be2d92_accidnet.jpg"
keywords: []
---

# #accident | ബൈക്കിൽ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം ; ഒപ്പമുണ്ടായിരുന്ന സഹോദരന്​ പരിക്ക്​

> **Lead Summary:** ചേർത്തല: പട്ടണക്കാട്​ ബൈക്കിൽ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന സഹോദരന്​ പരിക്ക്​. 

## Article Content

ചേർത്തല: പട്ടണക്കാട്​ ബൈക്കിൽ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന സഹോദരന്​ പരിക്ക്​. 

ബൈക്ക് യാത്രക്കാരൻ കായംകുളം കരീലക്കുളങ്ങര ഡിവൈ.എഫ്​.ഐ മേഖല കമ്മിറ്റി അംഗം അരിവണ്ണൂർ സുരേഷിന്റെ മകൻ ജഗത്(22) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ച രണ്ടിന്​ പട്ടണക്കാട് ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം.

ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ കാറിടിക്കുകയായിരുന്നു. ബൈക്ക്​ ഓടിച്ച ജഗത്​ സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റ സഹോദരൻ ഋഷിദേവിനെ (16) വണ്ടാനം മെഡിക്കൽകോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/230903/a-young-man-met-a-tragic-end-after-being-hit-by-a-car-on-his-bike-his-brother-was-injured)