---
title: "#shock | ഭിന്നശേഷിക്കാരനായ 10 വയസുകാരൻ ഷോക്കേറ്റു മരിച്ചു"
english_title: "A #10-year-old differently-abled #boy #died of #shock"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/230341/a-10-year-old-differently-abled-boy-died-of-shock"
published_at: "2024-08-22T20:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c74f29eaf13_shock.jpg"
keywords: []
---

# #shock | ഭിന്നശേഷിക്കാരനായ 10 വയസുകാരൻ ഷോക്കേറ്റു മരിച്ചു

> **Lead Summary:** പാലക്കാട്: കാഞ്ഞിരപ്പുഴ തൃക്കള്ളൂർ കല്ലാംകുഴിയിൽ ഭിന്നശേഷിക്കാരനായ 10 വയസുകാരൻ ഷോക്കേറ്റു മരിച്ചു.

## Article Content

പാലക്കാട്: കാഞ്ഞിരപ്പുഴ തൃക്കള്ളൂർ കല്ലാംകുഴിയിൽ ഭിന്നശേഷിക്കാരനായ 10 വയസുകാരൻ ഷോക്കേറ്റു മരിച്ചു.

കല്ലാംകുഴി പൊട്ടത്തൊടി വീട്ടിൽ സത്താറിന്റെ മകൻ സൽമാനുൽ ഫാരിസാണ് മരിച്ചത്.

രാവിലെ പത്തോടെ വീട്ടിൽ നിന്നാണു ഷോക്കേറ്റത്. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/230341/a-10-year-old-differently-abled-boy-died-of-shock)