കൊച്ചി : (piravomnews.in) നഗരത്തിൽ യുവതിക്ക് അതിക്രൂരമർദ്ദനം. വൈറ്റിലയിൽനിന്ന് കടവന്ത്രയിലേക്കു പോകുന്ന സഹോദരൻ അയ്യപ്പൻ റോഡിന്റെ വശത്തുള്ള ജനതാ റോഡിൽ വച്ചാണ് നാലുപേർ ചേർന്ന് യുവതിയെ ക്രൂരമായി മർദ്ദിച്ചത്.
പെൺകുട്ടി അലറി വിളിച്ചിട്ടും മർദ്ദനം തുടരുന്നതും നിലത്തിട്ടു ചവിട്ടുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. ബുധനാഴ്ച പുലർച്ചെ 4:30നാണ് സംഭവം.
ആദ്യം ജനതാ റോഡിൽ വച്ചും പിന്നീട് തൊട്ടടുത്തുള്ള പാർക്കിങ് ഗ്രൗണ്ടിൽ വച്ചും മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നിട്ടുള്ളത്.
കുറച്ചു കഴിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഇവരോട് സംസാരിച്ച ശേഷം തിരികെപ്പോയി എന്നും റിപ്പോര്‍ട്ടുണ്ട്. തനിക്ക് പരാതിയില്ലെന്ന് യുവതി പൊലീസിനോട് പറഞ്ഞതായാണ് വിവരം.
മർദ്ദനമേറ്റ യുവതിയെയും മർദ്ദച്ചവരെയും തിരിച്ചറിഞ്ഞിട്ടില്ല. എല്ലാവരും പരസ്പരം അറിയുന്നവരാണെന്നാണ് സംഭാഷണങ്ങളിൽ നിന്നുള്ള സൂചന.
സമീപത്തുള്ള ഷോപ്പിങ് കോംപ്ലക്സിലെ സിസിടിവിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തു വന്നിട്ടുള്ളത്. നിറയെ വീടുകളും വ്യാപാരസ്ഥാപനങ്ങളുമുള്ളയിടത്താണ് അതിക്രമം നടന്നത്.
A #young #woman was #brutally #assaulted in the city