---
title: "#accident | ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു"
english_title: "#Student dies in #collision #between #tipper #lorry and #bike"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/229808/student-dies-in-collision-between-tipper-lorry-and-bike"
published_at: "2024-08-20T20:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c4adc01867d_death4.jpg"
keywords: []
---

# #accident | ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു

> **Lead Summary:** ഹരിപ്പാട്: ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. 

## Article Content

ഹരിപ്പാട്: ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. 

എടത്വാ നെടുവംമാലിൽ എം സി ഭവനിൽ ദേവരാജന്റെ ഏക മകൻ ദീപു (21) ആണ് മരിച്ചത്. ഹരിപ്പാട് വീയപുരം റോഡിൽ വീയപുരം ഹൈസ്കൂളിന് സമീപം ഇന്ന് രാവിലെ 10.30 ന് ആയിരുന്നു അപകടം. മാതാവ് സിന്ധുവിന്റെ കുടുംബ വീടായ ഹരിപ്പാട്ട് നിന്ന് തിരിച്ചു പോകുമ്പോഴായിരുന്നു സംഭവം.

ഇടിയുടെ ആഘാതത്തിൽ കൈ അറ്റുപോയ ദീപുവിനെ ഓടിക്കൂടിയ നാട്ടുകാർ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അറ്റുപോയ കൈ മറ്റൊരു വാഹനത്തിലാണ് ആശുപത്രിയിൽ എത്തിച്ചത്. വീയപുരം പൊലീസ് മേൽ നടപടി സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/229808/student-dies-in-collision-between-tipper-lorry-and-bike)