---
title: " #arrested | ബാറിൽ മദ്യപിക്കാനെത്തിയ ആളെ കബളിപ്പിച്ചു സ്വർണം കവർന്നയാൾ പിടിയിൽ"
english_title: "The #man who #cheated a #person who #came to #drink at a #bar and #stole #gold was #arrested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/228649/the-man-who-cheated-a-person-who-came-to-drink-at-a-bar-and-stole-gold-was-arrested"
published_at: "2024-08-16T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bee911d3bfa_arrset.jpg"
keywords: []
---

#  #arrested | ബാറിൽ മദ്യപിക്കാനെത്തിയ ആളെ കബളിപ്പിച്ചു സ്വർണം കവർന്നയാൾ പിടിയിൽ

> **Lead Summary:** കൊല്ലം: ബാറിൽ മദ്യപിക്കാനെത്തിയ ആളെ കബളിപ്പിച്ചു സ്വർണം കവർന്നയാൾ പിടിയിൽ. കൊല്ലം കരുനാഗപ്പള്ളിയിലാണു സംഭവം. 

## Article Content

കൊല്ലം: ബാറിൽ മദ്യപിക്കാനെത്തിയ ആളെ കബളിപ്പിച്ചു സ്വർണം കവർന്നയാൾ പിടിയിൽ. കൊല്ലം കരുനാഗപ്പള്ളിയിലാണു സംഭവം. 

കരുനാഗപ്പള്ളി വള്ളിക്കുന്നം രാജീവ് ഭവനിൽ രാജീവാണു പൊലീസ് പിടിയിലായത്. അമരത്തുമഠത്തിലുള്ള ബാറിലെത്തിയ 52കാരനെയാണു രാജീവ് കബളിപ്പിച്ചത്.

തിങ്കളാഴ്ചയാണു കരുനാഗപ്പള്ളി സ്വദേശിയായ 52കാരൻ ബാറിൽ മദ്യപിക്കാനെത്തിയത്. പോക്കറ്റിൽനിന്ന് ഇയാൾ പണം എടുക്കുന്നതിനിടെ സ്വർണം സൂക്ഷിച്ച പൊതി രാജീവ് കണ്ടു.

പൊതിയുമായി എത്തിയാളെ കൂടുതൽ മദ്യം വാങ്ങി നൽകി അബോധാവസ്ഥയിലാക്കി. വീണ്ടും മദ്യം വാങ്ങാനെന്ന വ്യാജേന പോക്കറ്റിൽ കയ്യിട്ട് 5 പവന്റെ മാലയും 4 പവന്റെ ആഭരണങ്ങളും അടങ്ങിയ പൊതി രാജീവ് എടുത്തു.

അതിനുശേഷം ബാറിൽനിന്നു കടന്നു കളഞ്ഞു. സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷത്തിലാണ് രാജീവിനെ പിടികൂടിയത്. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/228649/the-man-who-cheated-a-person-who-came-to-drink-at-a-bar-and-stole-gold-was-arrested)