കൊച്ചി: (piravomnews.in) സുഹൃത്തുക്കൾക്ക് വീഡിയോ സന്ദേശം നൽകിയ ശേഷം കായലിൽ ചാടിയ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി.
മട്ടാഞ്ചേരി ഗുജറാത്തി കോളജിലെ ഡിഗ്രി വിദ്യാർഥിയായ പള്ളുരുത്തി കടേഭാഗം സ്വദേശി കരീംപള്ളി വീട്ടിൽ റഹീമിന്റെ മകൻ മുഹമ്മദ് സാഫ്രാന്റെ (18) മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് 3 മണിയോടെയാണു സാഫ്രാൻ കായലിൽ ചാടിയത്.
ഇന്ന് ഉച്ചയോടെ ബിഒടി പാലത്തിനു സമീപത്തു നിന്നു മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. സംസ്കാരം നാളെ നടക്കും. മാതാവ്: ഷൈജ.
After #sending a #video #message to his #friends, he ##jumped into the #lake; The #body of the #student was #found