---
title: "#NIAraids | മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളിയുടെ വീട്ടിൽ റെയ്ഡ് നടത്തി എൻഐഎ"
english_title: "#NIA #raids the #house of #Maoist #leader #Murali #Kannampilly"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/227829/nia-raids-the-house-of-maoist-leader-murali-kannampilly"
published_at: "2024-08-13T09:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bad6659be28_raidas.jpg"
keywords: []
---

# #NIAraids | മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളിയുടെ വീട്ടിൽ റെയ്ഡ് നടത്തി എൻഐഎ

> **Lead Summary:** കൊച്ചി: മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളിയുടെ തേവയ്ക്കലിലെ വീട്ടിൽ റെയ്ഡ് നടത്തി എൻഐഎ. കതക് പൊളിച്ചാണ് എൻഐഎ സംഘം വീടിനുള്ളിൽ കടന്നത്.

## Article Content

കൊച്ചി: മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളിയുടെ തേവയ്ക്കലിലെ വീട്ടിൽ റെയ്ഡ് നടത്തി എൻഐഎ. കതക് പൊളിച്ചാണ് എൻഐഎ സംഘം വീടിനുള്ളിൽ കടന്നത്.

എട്ട് പേരടങ്ങുന്ന സംഘമാണ് മുരളി കണ്ണമ്പിളളിയുടെ മകന്റെ വീട്ടിൽ റെയ്ഡിനെത്തിയത്. ഇവർ പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്.

ഹൈദരാബാദിലെ കേസുമായി ബന്ധപ്പെട്ടാണ് ഉദ്യോ​ഗസ്ഥ സംഘം എത്തിയിരിക്കുന്നതാണ് വിവരം. ഹൃദ്രോ​ഗിയായ മുരളി ഈ വീട്ടിൽ ഒറ്റക്കാണ് താമസം. പരിശോധന തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/227829/nia-raids-the-house-of-maoist-leader-murali-kannampilly)