ആലപ്പുഴ: (piravomnews.in) ചേർത്തലയിൽ ഭക്ഷ്യവിഷ ബാധയേറ്റ് യുവതി മരിച്ചു, ചേർത്തല സ്വദേശി ജെ. ഇന്ദു (42) ആണ് മരിച്ചത്.
തുമ്പചെടി കൊണ്ടുണ്ടാക്കിയ തോരൻ കഴിച്ചതാണ് ഭക്ഷ്യവിഷ ബാധയ്ക്ക് കാരണമെന്ന് ബന്ധുക്കൾ സംശയം ഉന്നയിച്ചു.
വ്യാഴാഴ്ച രാത്രി തുമ്പ ഉപയോഗിച്ച് തയ്യാറാക്കിയ തോരൻ കഴിച്ചെന്നും തുടർന്ന് അസ്വസ്ഥത ഉണ്ടായെന്നുമാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
പരാതിയിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തു. ഭക്ഷ്യവിഷബാധയെന്ന് സൂചിപ്പിച്ചാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
#Woman dies of #food #poisoning; It is #suspected that he ate #thoran made from #tumba #plant