---
title: "#horse | തിരക്കേറിയ റോഡിൽ യുവാവിൻ്റെ കുതിരസവാരി; തടഞ്ഞ് ട്രാഫിക് പൊലീസ് "
english_title: "A young man #riding a #horse on a #busy #road; #Stopped by #traffic #police"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/226763/a-young-man-riding-a-horse-on-a-busy-road-stopped-by-traffic-police"
published_at: "2024-08-09T09:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b598158ad67_horse.jpg"
keywords: []
---

# #horse | തിരക്കേറിയ റോഡിൽ യുവാവിൻ്റെ കുതിരസവാരി; തടഞ്ഞ് ട്രാഫിക് പൊലീസ് 

> **Lead Summary:** പത്തനംതിട്ട: അടൂരിൽ തിരക്കിനിടെ അപകടകരമായ രീതിയിൽ കുതിരപ്പുറത്ത് പാഞ്ഞെത്തിയ യുവാവിനെ തടഞ്ഞ് ട്രാഫിക് പൊലീസ്. 

## Article Content

പത്തനംതിട്ട: അടൂരിൽ തിരക്കിനിടെ അപകടകരമായ രീതിയിൽ കുതിരപ്പുറത്ത് പാഞ്ഞെത്തിയ യുവാവിനെ തടഞ്ഞ് ട്രാഫിക് പൊലീസ്. 

അടൂർ കെഎസ്ആർടിസി ബസ്‌സ്റ്റാൻഡിന്‌ സമീപത്തുവെച്ച് വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. സ്കൂൾവിട്ട സമയമായിരുന്നതിനാൽ കുട്ടികളുൾപ്പെടെ വലിയ കൂട്ടം ന​ഗരത്തിൽ നിൽക്കുമ്പോഴാണ് യുവാവ് കുതിരയുമായി യുവാവ് പാഞ്ഞെത്തിയത്.

കുതിരയിൽ പാഞ്ഞെത്തിയ യുവാവിനെ ട്രാഫിക് പൊലീസ് തടഞ്ഞുനിർത്തി. കുതിരയെ നടത്തിക്കാൻ കൊണ്ടുവന്നതായിരുന്നു എന്നായിരുന്നു യുവാവിന്റെ മറുപടി. 

എന്നാൽ സ്കൂൾ വിടുന്ന സമയത്ത് ഇത് പാടില്ലെന്ന് പൊലീസ് പറഞ്ഞു. കുട്ടികളുൾപ്പെടെ മറ്റുള്ളവർക്ക് അപകടകരമായ കാര്യമാണ് ഇതെന്നും പൊലീസ് യുവാവിനെ പറഞ്ഞ് മനസിലാക്കി.

ശേഷം യുവാവിനോട് അടൂർ ബൈപ്പാസ് റോഡുവഴി കുതിരയെ കൊണ്ടുപോകാൻ നിർദേശിച്ചു. കൂടാതെ ഇന്ന് രാവിലെ പൊലീസ് സ്റ്റേഷനിൽ എത്തണമെന്നും യുവാവിന് നിർദ്ദേശം നൽകി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/226763/a-young-man-riding-a-horse-on-a-busy-road-stopped-by-traffic-police)