---
title: "#amoebicencephalitis | വീട്ടിലെ കിണര്‍ വൃത്തിയാക്കിയ ആൾക്കും അമീബിക് മസ്തിഷ്‌ക ജ്വരം: വിശദ പരിശോധനയ്ക്ക് നിർദ്ദേശം "
english_title: "#Amoebic #encephalitis in the #person who #cleaned the well at #home: a #detailed #examination is #recommended"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/226530/amoebic-encephalitis-in-the-person-who-cleaned-the-well-at-home-a-detailed-examination-is-recommended"
published_at: "2024-08-08T11:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b4595451831_amebic.jpg"
keywords: []
---

# #amoebicencephalitis | വീട്ടിലെ കിണര്‍ വൃത്തിയാക്കിയ ആൾക്കും അമീബിക് മസ്തിഷ്‌ക ജ്വരം: വിശദ പരിശോധനയ്ക്ക് നിർദ്ദേശം 

> **Lead Summary:** **തിരുവനന്തപുരം:** തലസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലുള്ളവര്‍ക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് തുടര്‍ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിർദ്ദേശം നല്‍കി.

## Article Content

**തിരുവനന്തപുരം:** തലസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലുള്ളവര്‍ക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് തുടര്‍ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിർദ്ദേശം നല്‍കി.

പ്രത്യേക എസ്ഒപി തയാറാക്കിയാണു ചികിത്സ നല്‍കുന്നത്. പായല്‍ പിടിച്ചു കിടക്കുന്നതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ മാലിന്യമുള്ളതോ ആയ കുളങ്ങളിലെ വെള്ളത്തില്‍ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുതെന്നും മൂക്കില്‍ ശസ്ത്രക്രിയയ്ക്ക് വിധേയമായവര്‍,

തലയില്‍ ക്ഷതമേറ്റവര്‍, തലയില്‍ ശസ്ത്രക്രിയ്ക്കു വിധേയമായവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്.

കുളത്തിലെ വെള്ളമോ നീരാവിയോ നേരിട്ടു മൂക്കിലേക്ക് വലിച്ചെടുക്കുന്ന ആളുകള്‍ക്കും ഈ രോഗം വരാനുള്ള സാധ്യത കൂടുതലാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

മരണമടഞ്ഞയാളെ കൂടാതെ തിരുവനന്തപുരത്തു നിലവില്‍ 6 പേര്‍ക്കാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. ആദ്യ രോഗിയ്ക്ക് എങ്ങനെ രോഗമുണ്ടായി എന്ന ആരോഗ്യ വകുപ്പിന്റെ അന്വേഷണത്തിലാണു രോഗം വരാന്‍ സാധ്യതയുള്ള മറ്റുള്ളവരെ കണ്ടെത്തിയത്.

ഇവര്‍ക്കു തലവേദനയും കഴുത്തിന് പിന്നിൽ വേദനയും ഉണ്ടായപ്പോള്‍ തന്നെ നട്ടെല്ലിലെ സ്രവ സാമ്പിള്‍ ശേഖരിച്ച് പരിശോധന നടത്തി രോഗം സ്ഥിരീകരിക്കുകയും ചികിത്സ ഉറപ്പാക്കുകയും ചെയ്തു.

നിലവിൽ 2 പേര്‍ക്കാണു രോഗം സംശയിക്കുപ്പെടുന്നത്. ഇവരുടെ സാമ്പിളുകള്‍ പരിശോധനയ്‌ക്കെടുത്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഇവരില്‍ ഒരാളൊഴികെ ബാക്കിയെല്ലാവരും പായല്‍ പിടിച്ചു കിടന്ന കുളത്തിലെ വെള്ളവുമായി പല രീതിയില്‍ സമ്പര്‍ക്കമുണ്ടായ ആള്‍ക്കാരാണ്.

ഈ ഒരാളുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമമാണു നടക്കുന്നത്. വീട്ടിലെ കിണര്‍ വൃത്തിയാക്കിയ ശേഷം ചെളിയില്‍ നിന്നുള്ള അമീബ കലര്‍ന്ന വെള്ളത്തില്‍ നിന്നാകാം രോഗം ഉണ്ടായതെന്നാണു വിദഗ്ധരുടെ നിഗമനം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/226530/amoebic-encephalitis-in-the-person-who-cleaned-the-well-at-home-a-detailed-examination-is-recommended)