കരുനാഗപ്പള്ളി: ( piravomnews.in ) പത്തുവയസ്സുകാരിയെ പിന്തുടര്ന്ന് ലൈംഗികാതിക്രമത്തിനുമുതിര്ന്ന മദ്റസ അധ്യാപകന് പൊലീസ് പിടിയിലായി. തഴവ കുറ്റിപ്പുറം ഹാദിയ മന്‍സിലില്‍ നൗഷാദ് (44) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്.
വീട്ടിലാരുമില്ലെന്ന് മനസ്സിലാക്കി ലൈംഗിക ഉദ്ദേശ്യത്തോടെ കുട്ടിയെ ആക്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ കുട്ടി പ്രതിയെ വീടിന് പുറത്താക്കി കതകടച്ച് രക്ഷപ്പെടുകയായിരുന്നു. സ്കൂള്‍ അധ്യാപിക വിവരം അറിഞ്ഞതിനെ തുടര്‍ന്ന് കൗണ്‍സലിങ്ങിന് ശേഷം പൊലീസില്‍ അറിയിക്കുകയായിരുന്നു.
കരുനാഗപ്പള്ളി സ്റ്റേഷന് ഇന്‍സ്പെക്ടര്‍ നിസാമുദ്ദീന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ ഷമീര്‍, എ.റഹീം, എസ്.സി.പി.ഒമാരായ ഹാഷിം, സീമ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
#Madrasah #teacher #arrested for#sexual #assault