കൊച്ചി: (piravomnews.in) പെരുമ്പാവൂർ നഗരമധ്യത്തിലെ പാർക്കിംഗ് ഗ്രൗണ്ടിൽ കൊലപാതകശ്രമം . പരിക്ക് പറ്റിയ ലോറി ഡ്രൈവർ കന്യാകുമാരി സ്വദേശി സന്തോഷ് കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ലോറിക്കുള്ളിൽ കിടന്നുറങ്ങുമ്പോഴാണ് സന്തോഷിന് നേരെ ആക്രമണം ഉണ്ടായത്. കന്യാകുമാരി കുലശേഖരം സ്വദേശി മണികണ്ഠനാണ് അക്രമി. ഇയാൾക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി.
നേരെത്തെ ഉണ്ടായ വാക്കുതർക്കത്തിന്റെ വിരോധം കൊണ്ടാണ് മണികണ്ഠൻ സന്തോഷിനെ ആക്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്.
#Attempted #murder on the #driver who was #sleeping inside the #lorry; #Search for the #assailant