---
title: "#suicide | ഭവന നിർമാണത്തിനെടുത്ത ലോൺ അടവ് മുടങ്ങി; ജപ്തി ഭീഷണിയിൽ ദമ്പതികൾ ആസിഡ് കുടിച്ച് മരിച്ചു "
english_title: "#Home #loan #payment #defaulted; A #couple #died after #drinking acid #under the threat of #confiscation"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/225889/home-loan-payment-defaulted-a-couple-died-after-drinking-acid-under-the-threat-of-confiscation"
published_at: "2024-08-06T05:52:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b16ceacddff_death.jpg"
keywords: []
---

# #suicide | ഭവന നിർമാണത്തിനെടുത്ത ലോൺ അടവ് മുടങ്ങി; ജപ്തി ഭീഷണിയിൽ ദമ്പതികൾ ആസിഡ് കുടിച്ച് മരിച്ചു 

> **Lead Summary:** വെ​ള്ള​റ​ട : ഭവന നിർമാണത്തിനെടുത്ത ലോണിന്റെ തിരിച്ചടവ് മുടങ്ങി ജപ്തി ഭീഷണി വന്നതോടെ വയോധിക ദമ്പതികൾ ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്തു.

## Article Content

വെ​ള്ള​റ​ട : ഭവന നിർമാണത്തിനെടുത്ത ലോണിന്റെ തിരിച്ചടവ് മുടങ്ങി ജപ്തി ഭീഷണി വന്നതോടെ വയോധിക ദമ്പതികൾ ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്തു.

വെ​ള്ള​റ​ട പൊ​ലീ​സ് സ്റ്റേഷൻ പ​രി​ധി​യി​ല്‍ കി​ളി​യൂ​ര്‍ പ​ന​യ​ത്ത് പു​ത്ത​ന്‍വീ​ട്ടി​ല്‍ ജോ​സ​ഫ് (73), ഭാ​ര്യ ല​ളി​താ ഭാ​യി (64) എന്നിവരാണ് ജീവനൊടുക്കിയത്.

ഇവർ വീട് നിർമാണത്തിന് എടുത്ത ലോണിന്റെ തിരിച്ചടവ് മകന് ഹൃദ്രോഗം ബാധിച്ചതോടെ മുടങ്ങിയിരുന്നു. അതുവരെ കൃത്യമായി അടച്ചിരുന്നുവെന്ന് മക്കൾ പറഞ്ഞു.

റ​ബ​ര്‍ പു​ര​യി​ട​ത്തി​ല്‍ ആ​സി​ഡ് കു​ടി​ച്ച് മ​ര​ണ​പ്പെ​ട്ട നി​ല​യി​ലാ​ണ് ദ​മ്പ​തി​ക​ളെ ക​ണ്ട​ത്തി​യ​ത്. റ​ബ്ബ​ര്‍ പു​ര​യി​ട​ത്തി​ല്‍ ടാ​പ്പിങ്ങിനെത്തിയ തൊ​ഴി​ലാ​ളി​യാ​ണ് മൃത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ട​ത്. ദ​മ്പ​തി​ക​ള്‍ക്ക് വീ​ട് നി​ർമിക്കാൻ കഴിഞ്ഞ പഞ്ചായത്ത് ഭ​ര​ണ സ​മി​തി​യു​ടെ കാ​ല​യ​ള​വി​ല്‍ 5 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു.

സ്ഥ​ലം വാ​ങ്ങി വീ​ട് വെക്കാൻ കൂ​ടു​ത​ല്‍ തുക ആ​വ​ശ്യ​മു​ള്ള​തിനാൽ തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാപ​ന​മാ​യ ചോ​ള​മ​ന്‍ ഫി​നാ​ന്‍സിൽനിന്ന് ഒമ്പത് ല​ക്ഷം രൂ​പ വാ​യ്പ എ​ടു​ത്തു.കൃ​ത്യ​മാ​യി തിരിച്ചടക്കുന്നതിനിടെയാണ് ഇ​ള​യ മ​ക​ന്‍ സ​തീ​ഷ് ഹൃ​ദ്രോ​ഹ ബാ​ധിതനായത്.

ഇതോടെ വാ​യ്പ തി​രി​ച്ച​ട​വ് മു​ട​ങ്ങി. ​ബാ​ങ്കുകാ​ർ ജ​പ്തി​ നോട്ടീസ് നൽകുകയും ഭീ​ഷ​ണി​പ്പെടുത്തുകയും ചെയ്തതോടെ ഇവർ ആ​ശ​ങ്ക​യി​ലാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ​ദി​വ​സം രാ​ത്രിയാണ് ഇ​വ​ര്‍ സ​മീ​പ​ത്തെ റ​ബ​ര്‍ പു​ര​യി​ടത്തി​ല്‍ എ​ത്തി ആ​സി​ഡ് കഴിച്ചതെന്ന് കരുതുന്നു. സം​ഭ​വസ്ഥ​ല​ത്ത് നി​ന്ന് ശേ​ഷി​ച്ച ആ​സി​ഡും ര​ണ്ട് ഗ്ലാ​സും പൊ​ലീ​സ് ക​ണ്ടെ​ത്തി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/225889/home-loan-payment-defaulted-a-couple-died-after-drinking-acid-under-the-threat-of-confiscation)