കൊച്ചി : (piravomnews.in) വയനാട്ടിലെ ദുരന്തബാധിതർക്ക് വീട് നിർമിക്കുന്നതിനായി വേങ്ങൂരിൽ മരത്തടികൾ ചുമന്ന് ഡിവൈഎഫ്‌ഐ പ്രവർത്തകർ.
വേങ്ങൂർ മുനിപ്പാറക്കടുത്ത് മുളക്കക്കുടി സജീവന്റെ പറമ്പിൽനിന്ന് മുറിച്ച റബർതടികൾ ചുമന്നുകയറ്റിയതിന്റെ പ്രതിഫലമായി ലഭിച്ച തുക ദുരന്തബാധിതരുടെ വീടുനിർമാണത്തിനായി കൈമാറി. രണ്ട് ലോഡ് തടിയാണ് ലോറിയിൽ കയറ്റിയത്.
ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് അനീഷ് എം മാത്യു, സംസ്ഥാന കമ്മിറ്റി അംഗം നിഖിൽ ബാബു, ബ്ലോക്ക് സെക്രട്ടറി പി എ അഷ്‌കർ, ബ്ലോക്ക് പ്രസിഡന്റ് ടി വി വൈശാഖ്, ജി അനന്തു, മാത്യൂസ് ഐസക്, സിഐടിയു തൊഴിലാളികളായ സി ടി ദിനോജ്, കെ വി ബാലൻ, പി വി പത്രോസ് എന്നിവരുടെ നേതൃത്വത്തിലാണ് തടികൾ ചുമന്ന് വാഹനത്തിൽ കയറ്റിയത്.
#These #sweaty and #loving #roofs