പിറവം : (piravomnews.in) കാനഡയിൽ പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ മലയാളികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ആരക്കുന്നം സ്വദേശി മരിച്ചു.
എടയ്ക്കാട്ടുവയൽ പഞ്ചായത്ത് നെടുവതാഴം കാവനാംപറമ്പിൽ ഷാജി ജോണിന്റെയും പ്രീതയുടെയും മകൾ ഡോണ പ്രീത ഷാജി(23) ആണ് മരിച്ചത്.
വെള്ളിയാഴ്ച പുലർച്ചെ അഞ്ച് മണിക്ക് അൽബാനിയിലെ ട്രാൻസ് കാനഡ ഹൈവേയിലാണ് അപകടമുണ്ടായത്. ഹൈവേയിൽ നിന്ന് റാമ്പിലേക്ക് തിരിയുമ്പോൾ വാഹനം നിയന്ത്രണം വിട്ട്മീഡിയനിൽ ഇടിച്ച് മറിയുകയായിരുന്നു .
4 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ മൂന്നു പേരെയും പ്രിൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒരാളുടെ നില ഗുരുതരമെന്നാണ് വിവരം. പഠനത്തിനായി കാനഡയിലേക്ക് പോയ ഡോണ 6 വർഷമായി അവിടെയാണ് കഴിയുന്നത്.
വിദേശകാര്യ മന്ത്രാലയത്തിന്റെയും മലയാളി അസോസിയേഷന്റെയും സഹായത്തോടെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി ആരംഭിച്ചതായി ബന്ധുക്കൾ അറിയിച്ചു. സഹോദരി ദിയ എലിസബത്ത് ഷാജി
#Arakunnam native #died in an #accident in a vehicle #carrying #Malayalees in #Canada