---
title: "#Mikav2024 | ‘മികവ് 2024’ അക്കാദമിക്‌ മുന്നേറ്റപരിപാടിക്ക് തുടക്കമായി"
english_title: "'#Mikav #2024' #academic #advancement #program has #started"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/225404/mikav-2024-academic-advancement-program-has-started"
published_at: "2024-08-04T05:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66aec0d9c0735_mikavu.jpg"
keywords: []
---

# #Mikav2024 | ‘മികവ് 2024’ അക്കാദമിക്‌ മുന്നേറ്റപരിപാടിക്ക് തുടക്കമായി

> **Lead Summary:** **കൊച്ചി : ** കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെഎസ്ടിഎ) ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘മികവ് 2024’ അക്കാദമിക്‌ മുന്നേറ്റപരിപാടിക്ക് തുടക്കമായി.

## Article Content

**കൊച്ചി : ** കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെഎസ്ടിഎ) ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘മികവ് 2024’ അക്കാദമിക്‌ മുന്നേറ്റപരിപാടിക്ക് തുടക്കമായി.

കൊച്ചി കോർപറേഷൻ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ വി എ ശ്രീജിത് ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് ജി ആനന്ദകുമാർ അധ്യക്ഷനായി.

സംസ്ഥാന എക്സിക്യൂട്ടീവ്‌ കമ്മിറ്റി അംഗം പി എ ഗോപാലകൃഷ്ണൻ, ദേശീയ അധ്യാപക അവാർഡ് ജേതാവ് മാത്യു ചെറിയാൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ ജെ ഷൈൻ, ഡാൽമിയ തങ്കപ്പൻ, ജില്ലാ സെക്രട്ടറി ഏലിയാസ് മാത്യു, ഷാജി ജോൺ എന്നിവർ സംസാരിച്ചു.

ഇംഗ്ലീഷ്, ഗണിതം, നിരന്തര മൂല്യനിർണയം, നിർമിത ബുദ്ധി, പാഠ്യപദ്ധതി സമീപനം എന്നീ വിഭാഗങ്ങളിൽ വിദഗ്‌ധർ വിഷയം അവതരിപ്പിച്ചു. തെരഞ്ഞെടുത്ത 150 അധ്യാപകർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/225404/mikav-2024-academic-advancement-program-has-started)