കോട്ടയം: (piravomnews.in) മധ്യവയസ്കനെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കടുത്തുരുത്തി പാലകര ചിത്താന്തിയേല്‍ രാജേഷ്(53)നെയാണ് ശനിയാഴ്ച ഉച്ചയോടെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. ശനിയാഴ്ച നേരം പുലര്‍ന്നിട്ടും രാജേഷിനെ പുറത്തു കാണാതായതോടെ സുഹൃത്തുക്കളും പരിസരവാസികളും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വീടിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്.
കടുത്തുരുത്തി മാര്‍ക്കറ്റിന് സമീപമുള്ള സ്വകാര്യ ബാറില്‍വെച്ച് മദ്യപിക്കുന്നതിനിടെ വെള്ളിയാഴ്ച രാത്രി രാജേഷും മറ്റു ചിലരുമായി തര്‍ക്കം ഉണ്ടായി.
ഇതിനെത്തുടര്‍ന്ന് പുറത്തിറങ്ങിയ രാജേഷിനെ കടുത്തുരുത്തി സ്വദേശികളായ ചിലര്‍ ചേര്‍ന്ന് മർദ്ദിച്ചിരുന്നതായി പറയുന്നു. മർദ്ദനമേറ്റ രാജേഷിനെ നാട്ടുകാര്‍ ചേര്‍ന്ന് ഓട്ടോറിക്ഷയില്‍ കയറ്റി കടുത്തുരുത്തിയിലെ സഹകരണ ആശുപത്രിയിലെത്തിച്ചു.
മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടാന്‍ ആശുപത്രിയില്‍നിന്ന് നിര്‍ദേശിച്ചെങ്കിലും രാജേഷ് വീട്ടിലേക്ക് മടങ്ങി. ഭാര്യയും മക്കളുമായി പിണങ്ങി കഴിയുന്ന രാജേഷ് വീട്ടില്‍ ഒറ്റയ്ക്കാണ് താമസം.
The #middle-aged #man was #found #dead inside the #house