---
title: "EryxConicus | ല​ക്ഷ​ങ്ങ​ള്‍ വി​ല​യി​ട്ട് ഇരുതലമൂരി കടത്ത്; സ്ത്രീ ഉൾപ്പെടെ അഞ്ചുപേര്‍ പിടിയിൽ "
english_title: "#Iruthalamuri #trafficking at the cost of #lakhs; #Five #people, #including a woman, were #arrested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/225243/iruthalamuri-trafficking-at-the-cost-of-lakhs-five-people-including-a-woman-were-arrested"
published_at: "2024-08-03T13:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66addd415954a_arrest.jpg"
keywords: []
---

# EryxConicus | ല​ക്ഷ​ങ്ങ​ള്‍ വി​ല​യി​ട്ട് ഇരുതലമൂരി കടത്ത്; സ്ത്രീ ഉൾപ്പെടെ അഞ്ചുപേര്‍ പിടിയിൽ 

> **Lead Summary:** പാ​ലോ​ട്: ല​ക്ഷ​ങ്ങ​ള്‍ വി​ല​യി​ട്ട് ഇ​രു​ത​ല മൂ​രി​യെ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച സം​ഘം പാ​ലോ​ട് വ​ന​പാ​ല​ക​രു​ടെ പി​ടി​യി​ലാ​യി.

## Article Content

പാ​ലോ​ട്: ല​ക്ഷ​ങ്ങ​ള്‍ വി​ല​യി​ട്ട് ഇ​രു​ത​ല മൂ​രി​യെ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച സം​ഘം പാ​ലോ​ട് വ​ന​പാ​ല​ക​രു​ടെ പി​ടി​യി​ലാ​യി.

ആ​ന്ധ്ര​യി​ല്‍നി​ന്ന്​ അ​ഞ്ച് ല​ക്ഷം രൂ​പ​ക്ക് വാ​ങ്ങി​യ ഇ​രു​ത​ല​മൂ​രി​യെ 25 ല​ക്ഷം രൂ​പ​ക്ക് ത​മി​ഴ്‌​നാ​ട്ടി​ല്‍ വി​ല്‍ക്കാ​നാ​യി​രു​ന്നൂ ശ്ര​മം.

സ്ത്രീ​യ​ട​ക്കം അ​ഞ്ചു​പേ​രെ​യാ​ണ് പാ​ലോ​ട് റേ​ഞ്ച് ഓ​ഫി​സ​ര്‍ എ​സ്. ര​മ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്. 

വൈ​ക്കം ഉ​ദ​യ​നാ​പു​രം തൊ​ഴു​മ​ഠം വീ​ട്ടി​ല്‍ അ​ജ​യ് (30), കി​ളി​മാ​നൂ​ര്‍ പാ​പ്പാ​ല ക​ളി​യി​ലി​ല്‍ വീ​ട്ടി​ല്‍ ജെ. ​ഷൈ​ല (54), ക​രു​നാ​ഗ​പ്പ​ള്ളി മ​രു​തൂ​ര്‍കു​ള​ങ്ങ​ര ത​നാ​ത ഹൗ​സി​ല്‍ സു​ദ​ര്‍ശ​ന​ന്‍ (56), വ​ട്ട​പ്പാ​റ ചെ​ട്ടി​വി​ള ബൈ​ജു​ഭ​വ​നി​ല്‍ ബി​ജു​കു​മാ​ര്‍ (40), വ​ണ്ടാ​നം നീ​ര്‍ക്കു​ന്നം അ​പ്പ​യ്ക്ക​ല്‍ ഹൗ​സി​ല്‍ രാ​ഹു​ല്‍ (32 ) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ബു​ധ​നാ​ഴ്ച വൈ​കീ​ട്ട്​ കി​ളി​മാ​നൂ​ര്‍ പാ​പ്പാ​ല​യി​ലു​ള്ള ഷൈ​ല​യു​ടെ വീ​ട്ടി​ല്‍നി​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ഇ​രു​ത​ല​മൂ​രി​യെ ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് ക​ട​ത്താ​ന്‍ വാ​ട​ക​ക്കെ​ടു​ത്ത കെ.​എ​ല്‍ 22 പി 4031ാം ​ന​മ്പ​ര്‍ ഇ​ന്നോ​വ വാ​ഹ​ന​വും പി​ടി​ച്ചെ​ടു​ത്തു.

നെ​ടു​മ​ങ്ങാ​ട് വ​നം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ്​ ചെ​യ്തു. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/225243/iruthalamuri-trafficking-at-the-cost-of-lakhs-five-people-including-a-woman-were-arrested)