---
title: "#relieffund | പിറന്നാളിന് സമ്മാനം വാങ്ങാൻ കാത്തുവച്ച തുക ദുരിതാശ്വാസനിധിയിലേക്ക് നൽകി മൂന്നാംക്ലാസ് വിദ്യാർഥി"
english_title: "The third #class #student gave the #amount he had #waited to buy a #birthday gift to the #relief #fund"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/225180/the-third-class-student-gave-the-amount-he-had-waited-to-buy-a-birthday-gift-to-the-relief-fund"
published_at: "2024-08-03T09:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66adb02623664_relif.jpg"
keywords: []
---

# #relieffund | പിറന്നാളിന് സമ്മാനം വാങ്ങാൻ കാത്തുവച്ച തുക ദുരിതാശ്വാസനിധിയിലേക്ക് നൽകി മൂന്നാംക്ലാസ് വിദ്യാർഥി

> **Lead Summary:** നെടുമ്പാശേരി : പിറന്നാളിന് സമ്മാനം വാങ്ങാൻ കാത്തുവച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി മൂന്നാംക്ലാസ് വിദ്യാർഥി.

## Article Content

നെടുമ്പാശേരി : പിറന്നാളിന് സമ്മാനം വാങ്ങാൻ കാത്തുവച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി മൂന്നാംക്ലാസ് വിദ്യാർഥി.

ദേശം ഗവ. ജെബി സ്കൂളിലെ സഹായനിധിയിലേക്കാണ്‌ വിദ്യാർഥിയായ അഹദ്‌ കാശുകുടുക്കയുമായി എത്തിയത്‌. സ്കൂൾ ഹെഡ്മാസ്റ്റർ ബിജു ഡിക്കൂഞ്ഞയ്‌ക്ക് കുടുക്ക കൈമാറി.

ചെങ്ങമനാട് പുതുവാശേരി ഊലിക്കരവീട്ടിൽ സജിലിന്റെയും സബീനയുടെയും മകനാണ്‌ അഹദ്‌. അധ്യാപകരായ പി ജെ ഫെനീഷ, എസ് രാജി, അജിത അയ്യപ്പൻ എന്നിവർ സഹായനിധിക്ക്‌ നേതൃത്വം നൽകി. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/225180/the-third-class-student-gave-the-amount-he-had-waited-to-buy-a-birthday-gift-to-the-relief-fund)