---
title: " #accident | ലോറി വീണു, വീടിനു മുകളിൽ; വീട്ടിൽ ആളില്ലാതിരുന്നത് അപകടം ഒഴിവാക്കി "
english_title: "The #lorry fell, on top of the #house; The #accident was #averted because no one was home"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/224884/the-lorry-fell-on-top-of-the-house-the-accident-was-averted-because-no-one-was-home"
published_at: "2024-08-02T10:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ac63c587c7c_lorry.jpg"
keywords: []
---

#  #accident | ലോറി വീണു, വീടിനു മുകളിൽ; വീട്ടിൽ ആളില്ലാതിരുന്നത് അപകടം ഒഴിവാക്കി 

> **Lead Summary:** **കോതമംഗലം : ** ഇടുക്കി റോഡിൽ ചെമ്പൻകുഴിക്കും നീണ്ടപാറ ഡബിൾകുരിശിനും ഇടയിൽ ലോറി നിയന്ത്രണം വിട്ടു താഴ്ചയിൽ വീടിനു മുകളിൽ പതിച്ചു. ആളപായമില്ല. ഇന്നലെ ഉച്ചയ്ക്കായിരുന്നു അപകടം.

## Article Content

**കോതമംഗലം : ** ഇടുക്കി റോഡിൽ ചെമ്പൻകുഴിക്കും നീണ്ടപാറ ഡബിൾകുരിശിനും ഇടയിൽ ലോറി നിയന്ത്രണം വിട്ടു താഴ്ചയിൽ വീടിനു മുകളിൽ പതിച്ചു. ആളപായമില്ല. ഇന്നലെ ഉച്ചയ്ക്കായിരുന്നു അപകടം.

ഇടുക്കി ഭാഗത്തേക്കു പോകുകയായിരുന്ന ലോറി മറ്റൊരു വാഹനത്തിന് പോകാൻ ഒതുക്കിയപ്പോൾ ബാരിക്കേഡ് ഇടിച്ചു തകർത്ത് എതിർവശത്തു 10 അടി താഴ്ചയിഇടശേരി വർഗീസിന്റെ വീടിനു മുകളിൽ പതിക്കുകയായിരുന്നു.

ഈ സമയം വീട്ടിൽ ആളില്ലാതിരുന്നതും ലോറി കെട്ടിടത്തിൽ തങ്ങിനിന്നതും ആളപായം ഒഴിവാക്കി.വീടിന്റെ വാർക്കയ്ക്കും മറ്റും കേടുപാടുണ്ട്.

അഗ്നിരക്ഷാസേനയും ഊന്നുകൽ പൊലീസും സ്ഥലത്തെത്തി. ക്രെയിൻ ഉപയോഗിച്ചു ലോറി ഉയർത്തി മാറ്റി.

നേര്യമംഗലം മുതൽ നീണ്ടപാറ വരെ റോഡിനിരുവശവും ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന രീതിയിൽ കാടു വളർന്നിരിക്കുന്നത് അപകടം വർധിപ്പിക്കുകയാണെന്നു നാട്ടുകാർക്കു പരാതിയുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/224884/the-lorry-fell-on-top-of-the-house-the-accident-was-averted-because-no-one-was-home)