---
title: " #CochinAntony | നടൻ കൊച്ചിൻ ആന്റണി മരിച്ച നിലയിൽ  "
english_title: "#Actor #CochinAntony is #dead"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/224671/actor-cochinantony-is-dead"
published_at: "2024-08-01T13:57:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ab46f2a0146_death.jpg"
keywords: []
---

#  #CochinAntony | നടൻ കൊച്ചിൻ ആന്റണി മരിച്ച നിലയിൽ  

> **Lead Summary:** **കൊച്ചി :** നടനും തലയോലപ്പറമ്പ് യങ് ഇന്ത്യ ഐടിസി ഉടമയുമായിരുന്ന കൊച്ചിൻ ആന്റണിയെ മരിച്ച നിലയിൽ കണ്ടെത്തി.

## Article Content

**കൊച്ചി :** നടനും തലയോലപ്പറമ്പ് യങ് ഇന്ത്യ ഐടിസി ഉടമയുമായിരുന്ന കൊച്ചിൻ ആന്റണിയെ മരിച്ച നിലയിൽ കണ്ടെത്തി.

ഇന്നലെ രാത്രി ഏഴു മണിയോടെയായിരുന്നു സംഭവം. തലപ്പാറ ആന്റണി വില്ല വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസമയത്ത് വീട്ടിൽ ആരുമുണ്ടായിരുന്നില്ല.

ദുർ​ഗന്ധമുണ്ടായതിനെത്തുടർന്ന് അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പഴശ്ശിരാജ, കായംകുളം കൊച്ചുണ്ണി തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/224671/actor-cochinantony-is-dead)