---
title: "#fireforce | തട്ടുകട ഉടമയുടെ വിരല്‍, ചായത്തട്ടിലെ ദ്വാരത്തില്‍ കുടുങ്ങി ; അഗ്‌നിശമന സേനയുടെ സഹായത്തോടെ പുറത്തെടുത്തു"
english_title: "The #shopkeeper's #finger #stuck in the #hole in the #teapot; He was #pulled out with the help of the #fire #brigade"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/223888/the-shopkeepers-finger-stuck-in-the-hole-in-the-teapot-he-was-pulled-out-with-the-help-of-the-fire-brigade"
published_at: "2024-07-30T05:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a828e8f3d47_fireforce.jpg"
keywords: []
---

# #fireforce | തട്ടുകട ഉടമയുടെ വിരല്‍, ചായത്തട്ടിലെ ദ്വാരത്തില്‍ കുടുങ്ങി ; അഗ്‌നിശമന സേനയുടെ സഹായത്തോടെ പുറത്തെടുത്തു

> **Lead Summary:** തിരുവനന്തപുരം: ചായത്തട്ട് വൃത്തിയാക്കവെ തട്ടുകട ഉടമയുടെ വിരല്‍, ചായത്തട്ടിലെ ദ്വാരത്തില്‍ കുടുങ്ങി.

## Article Content

തിരുവനന്തപുരം: ചായത്തട്ട് വൃത്തിയാക്കവെ തട്ടുകട ഉടമയുടെ വിരല്‍, ചായത്തട്ടിലെ ദ്വാരത്തില്‍ കുടുങ്ങി.

പാറശ്ശാല യൂണിറ്റിലെ അഗ്‌നിശമന സേനാംഗങ്ങളെത്തി ഒരു മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവില്‍ വിരല്‍ പുറത്തെടുത്തു.

പാറശ്ശാലക്ക് സമീപം നെടുവാന്‍വിളയില്‍ തട്ടുകട നടത്തുന്ന സതീഷിന്റെ വലതുകയ്യിലെ നടുവിരലാണ് തട്ട് വൃത്തിയാക്കുന്നതിനിടയില്‍ വെള്ളം പുറത്തേക്ക് പോകുന്നതിനായി സ്ഥാപിട്ടുളള ദ്വാരത്തില്‍ കുടുങ്ങിയത്.

ദ്വാരത്തില്‍ കുടുങ്ങിയ വിരല്‍ പുറത്തേക്കെടുക്കുന്നതിനായി സതീഷും സമീപവാസികളും അര മണിക്കൂറോളം ശ്രമിച്ചെങ്കിലും സാധിച്ചില്ല.

ഒടുവില്‍ സതീഷ്, പാറശ്ശാല അഗ്നിശമന സേനാംഗങ്ങള്‍ ഹൈഡ്രോളിക്ക് കട്ടര്‍ ഉപയോഗിച്ച് ചായത്തട്ട് മുറിച്ച് വിരല്‍ പുറത്തെടുത്തു.

സ്റ്റേഷന്‍ ഓഫീസര്‍ യേശുദാസിന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ തോമസ് കെ., ഫയര്‍ ഓഫീസര്‍മാരായ സി.എസ്. ശ്രീകാന്ത്, വി.ഒ. മനു, എസ്.ആര്‍.ദിപിന്‍, രഞ്ജിത്ത് ജി.എസ്, വൈശാഖ്, ആദര്‍ശ് എന്നിവരടങ്ങുന്ന സംഘമാണ് പരിക്കേല്‍ക്കാതെ വിരല്‍ പുറത്തെടുത്തത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/223888/the-shopkeepers-finger-stuck-in-the-hole-in-the-teapot-he-was-pulled-out-with-the-help-of-the-fire-brigade)