---
title: "#Cows | മാറാടിയിൽ പശുക്കളും കിടാവും ചത്തനിലയിൽ  "
english_title: "#Cows and #calves are #dead in #Maradi"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/223651/cows-and-calves-are-dead-in-maradi"
published_at: "2024-07-29T10:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a7207b1ec6f_dead.jpg"
keywords: []
---

# #Cows | മാറാടിയിൽ പശുക്കളും കിടാവും ചത്തനിലയിൽ  

> **Lead Summary:** **മൂവാറ്റുപുഴ :** ക്ഷീരകർഷകന്റെ ഒന്നരലക്ഷത്തിലേറെ വിലയുള്ള രണ്ട് കറവപ്പശുക്കളും കിടാവും തൊഴുത്തിൽ ചത്തനിലയിൽ.

## Article Content

**മൂവാറ്റുപുഴ :** ക്ഷീരകർഷകന്റെ ഒന്നരലക്ഷത്തിലേറെ വിലയുള്ള രണ്ട് കറവപ്പശുക്കളും കിടാവും തൊഴുത്തിൽ ചത്തനിലയിൽ.

മാറാടി പഞ്ചായത്ത് രണ്ടാംവാർഡിൽ കായനാട് മുണ്ടിയത്തിൽ എം ജി ബൈജുവിന്റെ കറവയുള്ള രണ്ട് പശുവിനെയും ഒന്നരവയസ്സുള്ള കിടാവിനെയുമാണ്‌ വീടിനുസമീപത്തെ തൊഴുത്തിൽ ഞായർ രാവിലെ ചത്തനിലയിൽ കണ്ടത്.

ശനി രാത്രി 11 വരെ പശുക്കൾക്ക് അസ്വസ്ഥതകളൊന്നുമുണ്ടായിരുന്നില്ലെന്ന് ബൈജു പറഞ്ഞു. തൊഴുത്തിലുണ്ടായിരുന്ന മറ്റൊരു പശുവിനും അസ്വസ്ഥതകളില്ല.

മൃഗസംരക്ഷണവകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഷമീം അബുബക്കർ, മാറാടി വെറ്ററിനറി സർജൻ ഡോ. ഷീന ജോസഫ്, ആയവന വെറ്ററിനറി സർജൻ വിക്ടോ ജോബിൻ വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ പശുക്കളുടെ ജഡം പോസ്റ്റ്മോർട്ടം നടത്തി കുഴിച്ചിട്ടു.

പശുക്കളുടെ രക്തത്തിന്റെയും ആന്തരികാവയവ ഭാഗങ്ങളുടെയും സാമ്പിൾ മണ്ണുത്തി വെറ്ററിനറി കോളേജിലേക്ക്‌ അയക്കും. പരിശോധനാഫലം ലഭിച്ചശേഷമെ മരണകാരണം വ്യക്തമാകുകയുള്ളു. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/223651/cows-and-calves-are-dead-in-maradi)