#custody | പൊലീസിനെ കണ്ട് ഓടിയ കള്ളൻ ഓടയിൽ ഒളിച്ചു, ഫയര്‍ ഫോഴ്സെത്തി പിടികൂടി

#custody | പൊലീസിനെ കണ്ട് ഓടിയ കള്ളൻ ഓടയിൽ ഒളിച്ചു, ഫയര്‍ ഫോഴ്സെത്തി പിടികൂടി
Jul 27, 2024 07:39 PM | By Amaya M K

ആലപ്പുഴ: (piravomnews.in) കായംകുളത്ത് പൊലീസിനെ വട്ടം ചുറ്റിച്ച് മോഷ്ടാവ് ഒടുവിൽ ഓടയിൽ ഒളിച്ചു. ഫയർഫോഴ്‌സിനെ വിളിച്ചു വരുത്തിയാണ് സാഹസികമായി മോഷ്ടാവിനെ പൊലിസ് പുറത്തെത്തിച്ചത്.

തമിഴ്നാട് സ്വദേശി രാജശേഖരനെ പൊലിസ് കസ്റ്റഡിയിൽ എടുത്തു. കായംകുളം റെയിൽവേ സ്റ്റേഷന് സമീപത്താണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. റെയിൽവേ സ്റ്റേഷന് സമീപം വിവിധ വീടുകളിലും മോഷണശ്രമം നടത്തിയ മോഷ്ടാവ് പോലീസിനെ കണ്ടപ്പോൾ ഓടി സമീപത്തെ ഓടയിൽ ഒളിക്കുകയായിരുന്നു.

പുലർച്ചെ അഞ്ചുമണിക്ക് പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസുകാരെ കണ്ടാണ് ഇയാൾ ഒളിച്ചത്. കിണഞ്ഞു ശ്രമിച്ചിട്ടും കള്ളനെ ഓടയിൽ നിന്ന് പുറത്തെത്തിക്കാനായില്ല.

പിന്നീട് കായംകുളം അഗ്നിരക്ഷ നിലയത്തിൽ നിന്നുള്ള സേനാംഗങ്ങളെ വിളിച്ചുവരുത്തി. എന്നാൽ ഓടയുടെ സ്ലാബ് പൊളിച്ചു മാറ്റുന്നതിനിടയിൽ മോഷ്ടാവ് വീണ്ടും ഓടയുടെ ഉള്ളിലേക്ക് കയറി.

തുടർന്ന് ഫയർഫോഴ്സ് ഓക്സിജൻ സിലിണ്ടറിൻ്റെ സഹായത്തോടെ ഓടയ്ക്കുള്ളിൽ കയറി. അതിസാഹസികമായാണ് മോഷ്ടാവിനെ പുറത്തെടുത്തത്. 

ഗ്രേഡ് അസിസ്റ്റൻറ് ഫയര്‍ സ്റ്റേഷൻ ഓഫീസർ ഹരീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മോഷ്ടാവിനെ ഓടക്ക് പുറത്ത് എത്തിച്ചത്. പിടികൂടിയ തമിഴ്നാട് സ്വദേശിയായ രാജശേഖരനെ പോലിസ് കസ്റ്റഡിയിൽ എടുത്തു.

മോഷണശ്രമം ഉൾപ്പടെ വകുപ്പുകൾ ചുമത്തി കേസെടുക്കുമെന്ന് കായംകുളം പൊലിസ് അറിയിച്ചു. രാജശേഖരന്റെ പേരിൽ വേറെ കേസുകളുണ്ടോയെന്നും പൊലിസ് പരിശോധിക്കുന്നുണ്ട്. 

The #thief ran #away from the #police and hid in the #drain, and was #caught by the #fire #force

Next TV

Related Stories
#newbornbabybody | നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

Sep 8, 2024 10:07 AM

#newbornbabybody | നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

സുരക്ഷാ ജീവനക്കാരാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാഗ് കണ്ടെത്തിയത്. തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം...

Read More >>
 #accident | ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Sep 7, 2024 08:47 PM

#accident | ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ഇയാളുടെ മകൻ മൂന്നര വയസ്സുള്ള ബിലാൽ എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രിയായിരുന്നു...

Read More >>
#Accident | പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് അപകടം

Sep 7, 2024 08:41 PM

#Accident | പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് അപകടം

മുനമ്പം പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചുകയറിയത്. ശനിയാഴ്ച്ച രാവിലെയാണ്...

Read More >>
#hanged | യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Sep 7, 2024 08:15 PM

#hanged | യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

അതിന് ശേഷം ശ്രീനാഥുവിന് മാനസികപ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി പറയുന്നു. സഹോദരനും രണ്ടുവർഷം മുമ്പ് തൂങ്ങിമരിച്ചിരുന്നു. ശ്രീകൃഷ്ണപുരം പോലീസ് മേൽ...

Read More >>
#moovattupuzha | മൂക്കുപൊത്തണം ഇവിടെ കയറാൻ

Sep 7, 2024 10:28 AM

#moovattupuzha | മൂക്കുപൊത്തണം ഇവിടെ കയറാൻ

ഇ​തി​നു പു​റ​മെ ഓ​ഫി​സു​ക​ളി​ൽ നി​ന്നു​ള്ള മാ​ലി​ന്യം ക​ത്തി​ക്കു​ന്ന​തും ഇ​വി​ടെ​യാ​ണ്. വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഇ​വി​ടെ എ​ത്തു​ന്ന...

Read More >>
#Thankamma | തൊഴിലുറപ്പുപണിക്ക്‌ ഇടവേള ; 74–-ാംവയസ്സിൽ ബിരുദ പഠിതാവായി, ക്യാമ്പസിൽ താരമായി തങ്കമ്മ

Sep 7, 2024 10:12 AM

#Thankamma | തൊഴിലുറപ്പുപണിക്ക്‌ ഇടവേള ; 74–-ാംവയസ്സിൽ ബിരുദ പഠിതാവായി, ക്യാമ്പസിൽ താരമായി തങ്കമ്മ

ഇലഞ്ഞി ആലപുരം മടുക്ക എഴുകാമലയിൽ പരേതനായ കുഞ്ഞപ്പന്റെ ഭാര്യയായ തങ്കമ്മ, പഠനത്തിനൊപ്പം കുടുംബശ്രീ പ്രവർത്തകയായും തൊഴിലുറപ്പ് മേറ്റായും...

Read More >>
Top Stories