---
title: "#accident | ടിപ്പര്‍ലോറി കുളത്തിലേക്ക് മറിഞ്ഞ് മുങ്ങിത്താഴ്ന്നു; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു "
english_title: "#capsized and #drowned in #Tipperary #Pond; The #driver #miraculously #escaped"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/222903/capsized-and-drowned-in-tipperary-pond-the-driver-miraculously-escaped"
published_at: "2024-07-26T10:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a332c165810_drowned.jpg"
keywords: []
---

# #accident | ടിപ്പര്‍ലോറി കുളത്തിലേക്ക് മറിഞ്ഞ് മുങ്ങിത്താഴ്ന്നു; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു 

> **Lead Summary:** **പഴയന്നൂര്‍:** പാറയ്ക്കല്‍ തേവര്‍ ക്ഷേത്രത്തിനു സമീപത്തെ കുളത്തിലേക്ക് സിമന്റ് കട്ടകളുമായി പോകുകയായിരുന്ന ടിപ്പര്‍ ലോറി മറിഞ്ഞു. 

## Article Content

**പഴയന്നൂര്‍:** പാറയ്ക്കല്‍ തേവര്‍ ക്ഷേത്രത്തിനു സമീപത്തെ കുളത്തിലേക്ക് സിമന്റ് കട്ടകളുമായി പോകുകയായിരുന്ന ടിപ്പര്‍ ലോറി മറിഞ്ഞു. 

വെള്ളിയാഴ്ച രാവിലെ ഏഴരയോടെയാണ് അപകടം. എതിരെവന്ന കാറിന് വഴികൊടുക്കുന്നതിനിടെ കുളത്തിന്റെ സംരക്ഷണ ഭിത്തി ഇടിയുകയായിരുന്നു.

പത്തടിയിലേറെ ആഴമുള്ള കുളത്തില്‍ ലോറി പൂര്‍ണമായി മുങ്ങി. ഡ്രൈവര്‍ പൊറ്റ നാലുപുരത്തൊടി ഷാജഹാന്‍ (32) അത്ഭുതകരമായി രക്ഷപ്പെട്ടു.

വെള്ളത്തിൽനിന്ന് ടിപ്പര്‍ ലോറി കയറ്റാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/222903/capsized-and-drowned-in-tipperary-pond-the-driver-miraculously-escaped)