---
title: "കവിത; സാക്ഷരകേരളം"
english_title: "poem saksharakeralam "
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/221008/poem-saksharakeralam"
published_at: "2024-07-18T19:43:00+05:30"
category: "Piravom Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669923efe58c8_kavi16.jpg"
keywords: []
---

# കവിത; സാക്ഷരകേരളം

> **Lead Summary:** **കവിത..**സാക്ഷരകേരളംമരതകപ്പട്ടിനാൽ കാവ്യംചമയ്ക്കുന്ന വിസ്മയസൗന്ദര്യമാണെന്റെ കേരളം... ചാഞ്ചാടിയാടുന്ന കൽപ്പതരുക്കളുംഗ്രാമീണഭംഗിയുമൊത്തൊരു നാടിത്! കേരളപ്പഴമതൻ ദ്രാവിഡസംസ്കൃതി അഭിമാന നിറവിലായന്തരംഗത്തിൽ! സകലകലകളും പ്രോജ്ജ്വലിക്കുന്നോരു ജനനിയാം നൈർമ്മല്യ സ്നേഹധരിത്രി. ദൈവത്തിൻനാടിത് "സാക്ഷരകേരളം" വികസനപാതയിൽ മുന്നേറ്റമായിതാ! മതേതരത്വത്തിൻ സൗവർണ്ണനൂലിനാൽ ഐക്യതയോടതി- ജീവിയ്ക്കും ദുരിതങ്ങൾ! അക്രമമഴിമതി പീഡനവാർത്തകൾ തുളയ്ക്കുന്നു ഹാ! കഷ്ടം, ഹൃത്തിനെയെന്നെന്നും ഉന്നതവിദ്യകൾ നേടിയനാട്ടിലോ രാക്ഷസചെയ്തികൾ നടമാടിടുന്നു. വേണംനമുക്കിന്നു മൂല്യംപകരുന്ന- സദ്ഗുണമേകിടും ശ്രേഷ്ഠവിദ്യാഭ്യാസം. ശോഭനമാകട്ടേ കേരളത്തിൻഭാവി ഒരു പൊൻപുലരിക്കായ് കാത്തിരിക്കാം. രചന.... ആശാറാണി വെട്ടിക്കവല

## Article Content

**കവിത..**സാക്ഷരകേരളംമരതകപ്പട്ടിനാൽ കാവ്യംചമയ്ക്കുന്ന വിസ്മയസൗന്ദര്യമാണെന്റെ കേരളം... ചാഞ്ചാടിയാടുന്ന കൽപ്പതരുക്കളുംഗ്രാമീണഭംഗിയുമൊത്തൊരു നാടിത്! കേരളപ്പഴമതൻ ദ്രാവിഡസംസ്കൃതി അഭിമാന നിറവിലായന്തരംഗത്തിൽ! സകലകലകളും പ്രോജ്ജ്വലിക്കുന്നോരു ജനനിയാം നൈർമ്മല്യ സ്നേഹധരിത്രി. ദൈവത്തിൻനാടിത് "സാക്ഷരകേരളം" വികസനപാതയിൽ മുന്നേറ്റമായിതാ! മതേതരത്വത്തിൻ സൗവർണ്ണനൂലിനാൽ ഐക്യതയോടതി- ജീവിയ്ക്കും ദുരിതങ്ങൾ! അക്രമമഴിമതി പീഡനവാർത്തകൾ തുളയ്ക്കുന്നു ഹാ! കഷ്ടം, ഹൃത്തിനെയെന്നെന്നും ഉന്നതവിദ്യകൾ നേടിയനാട്ടിലോ രാക്ഷസചെയ്തികൾ നടമാടിടുന്നു. വേണംനമുക്കിന്നു മൂല്യംപകരുന്ന- സദ്ഗുണമേകിടും ശ്രേഷ്ഠവിദ്യാഭ്യാസം. ശോഭനമാകട്ടേ കേരളത്തിൻഭാവി ഒരു പൊൻപുലരിക്കായ് കാത്തിരിക്കാം. രചന.... ആശാറാണി വെട്ടിക്കവല

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/221008/poem-saksharakeralam)