---
title: "#PocsoCase | പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ​ഗർഭിണിയാക്കി; ബന്ധു പിടിയിൽ "
english_title: "10th #class #student made #pregnant; The #relative is in #custody"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/220989/10th-class-student-made-pregnant-the-relative-is-in-custody"
published_at: "2024-07-18T17:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669908a6089fd_pocso.jpg"
keywords: []
---

# #PocsoCase | പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ​ഗർഭിണിയാക്കി; ബന്ധു പിടിയിൽ 

> **Lead Summary:** മലപ്പുറം: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ​ഗർഭിണിയാക്കിയ ബന്ധു തിരൂരങ്ങാടി പൊലീസിന്റെ പിടിയിൽ.

## Article Content

മലപ്പുറം: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ​ഗർഭിണിയാക്കിയ ബന്ധു തിരൂരങ്ങാടി പൊലീസിന്റെ പിടിയിൽ.

കരിപ്പൂർ കാടപ്പടി സ്വദേശിയായ 24 കാരനാണ് പിടിയിലായത്. പത്താം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടി 7 മാസം ഗർഭിണിയാണ്.

ആശുപത്രിയിൽ പരിശോധനക്ക് പോയപ്പോഴാണ് വിവരം അറിഞ്ഞത്. തുടർന്ന് ആശുപത്രിയിൽ നിന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ബന്ധുവാണ് പ്രതിയെന്ന് കണ്ടെത്തിയത്. യുവാവിനെതിരെ തിരൂരങ്ങാടി പൊലീസ് പോക്സോ കേസെടുത്തു അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/220989/10th-class-student-made-pregnant-the-relative-is-in-custody)