---
title: "#POCSO | ഭാര്യയുടെ അറിവോടെ ഭര്‍ത്താവ് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനിയെ മദ്യം നൽകി പീഡിപ്പിച്ചു; ദമ്പതികള്‍ പിടിയിൽ "
english_title: "#Husband #molests high #school #student with #alcohol, with wife's #knowledge; #Couple #arrested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/220830/husband-molests-high-school-student-with-alcohol-with-wifes-knowledge-couple-arrested"
published_at: "2024-07-18T05:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66985cff70407_pocso.jpg"
keywords: []
---

# #POCSO | ഭാര്യയുടെ അറിവോടെ ഭര്‍ത്താവ് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനിയെ മദ്യം നൽകി പീഡിപ്പിച്ചു; ദമ്പതികള്‍ പിടിയിൽ 

> **Lead Summary:** ആലപ്പുഴ: ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനിയെ മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ ദമ്പതികള്‍ അറസ്റ്റിലായി. 

## Article Content

ആലപ്പുഴ: ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനിയെ മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ ദമ്പതികള്‍ അറസ്റ്റിലായി. 

പെണ്‍കുട്ടിയുടെ ബന്ധുക്കളായ പുരുഷനും സ്ത്രീയുമാണ് അറസ്റ്റിലായത്. ആലപ്പുഴ ചെന്നിത്തലയിലാണ് സംഭവം. 38കാരനായ ബന്ധുവാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

പെണ്‍കുട്ടിയുടെ അമ്മ വിദേശത്തായതിനാല്‍ ബന്ധുക്കളായ ദമ്പതികളുടെ വീട്ടില്‍ നിന്നാണ് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥി പഠിച്ചിരുന്നത്.

സ്കൂളിലെ കൗണ്‍സിലിംഗിനിടെയാണ് പെണ്‍കുട്ടി പീഡന വിവരം പറയുന്നത്. തുടര്‍ന്ന് അധ്യാപകര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു.

പോക്സോ കേസെടുത്ത പൊലീസ് പെണ്‍കുട്ടിയുടെ ബന്ധുക്കളായ ദമ്പതികളെ ഇന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഭാര്യയുടെ അറിവോടെയായിരുന്നു ഭര്‍ത്താവ് പീഡിപ്പിച്ചിരുന്നതെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/220830/husband-molests-high-school-student-with-alcohol-with-wifes-knowledge-couple-arrested)