---
title: "#accident | കെഎസ്ആർടിസി ബസ് ഓട്ടോറിക്ഷയിൽ ഇടിച്ച് അപകടം"
english_title: "#KSRTC #bus #collides with an #autorickshaw"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/220829/ksrtc-bus-collides-with-an-autorickshaw"
published_at: "2024-07-18T05:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66985b4a99a83_accident.jpg"
keywords: []
---

# #accident | കെഎസ്ആർടിസി ബസ് ഓട്ടോറിക്ഷയിൽ ഇടിച്ച് അപകടം

> **Lead Summary:** **കൂത്താട്ടുകുളം :** പാലാ റോഡിൽ മാരുതി കവലയ്ക്കുസമീപം കെഎസ്ആർടിസി ബസ് ഓട്ടോറിക്ഷയിൽ ഇടിച്ച് അപകടം.

## Article Content

**കൂത്താട്ടുകുളം :** പാലാ റോഡിൽ മാരുതി കവലയ്ക്കുസമീപം കെഎസ്ആർടിസി ബസ് ഓട്ടോറിക്ഷയിൽ ഇടിച്ച് അപകടം.

ബുധൻ രാവിലെ 10.30നായിരുന്നു സംഭവം. കൂത്താട്ടുകുളത്തുനിന്ന്‌ പാലായിലേക്ക് പോയ കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്.

അപകടം ഒഴിവാക്കാൻ ബസ് എതിർവശത്തേക്ക് മാറ്റിയെങ്കിലും ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു.

അപകടത്തിൽ ഓട്ടോറിക്ഷ തകർന്നു. ആർക്കും പരിക്കില്ല. ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. റോഡരികിലേക്ക് ബസ്‌ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/220829/ksrtc-bus-collides-with-an-autorickshaw)