---
title: "#flood | ഏലൂരിൽ നിരവധി വീടുകളിൽ വെള്ളം കയറി ; 2 കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പിൽ "
english_title: "#Many #houses were #flooded in #Elur; 2 #families in #relief #camp"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/220597/many-houses-were-flooded-in-elur-2-families-in-relief-camp"
published_at: "2024-07-17T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669756e64eed3_elur.jpg"
keywords: []
---

# #flood | ഏലൂരിൽ നിരവധി വീടുകളിൽ വെള്ളം കയറി ; 2 കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പിൽ 

> **Lead Summary:** **കളമശേരി :** ഏലൂരിൽ നിരവധി വീടുകളിൽ വെള്ളം കയറി. ബോസ്കൊ കോളനി, പവർലൂം പ്രദേശം, ചിറാക്കുഴി എന്നിവിടങ്ങളിലെ വീടുകളിലാണ് ചൊവ്വ രാവിലെ വെള്ളം കയറിയത്.

## Article Content

**കളമശേരി :** ഏലൂരിൽ നിരവധി വീടുകളിൽ വെള്ളം കയറി. ബോസ്കൊ കോളനി, പവർലൂം പ്രദേശം, ചിറാക്കുഴി എന്നിവിടങ്ങളിലെ വീടുകളിലാണ് ചൊവ്വ രാവിലെ വെള്ളം കയറിയത്.

ബോസ്കൊ കോളനിയിലെ 12 കുടുംബത്തിലെ 51 പേരെ കുറ്റിക്കാട്ടുകര ഗവ. യുപി സ്കൂളിലെ ക്യാമ്പിലേക്ക് മാറ്റി. വില്ലേജ്, നഗരസഭാ ഉദ്യോഗസ്ഥരെത്തി ക്യാമ്പിൽ ആവശ്യമായ സൗകര്യമൊരുക്കിയതായി കൗൺസിലർ കെ എം ഇസ്മയിൽ പറഞ്ഞു.

പവർലൂം പ്രദേശത്തുനിന്ന് അഞ്ച് കുടുംബങ്ങളും ചിറാക്കുഴിയിൽനിന്ന് നാല് കുടുംബങ്ങളും ബന്ധുവീടുകളിലേക്ക് മാറി.

പെരിയാറിൽ വെള്ളം ഉയരുമ്പോൾ വലിയചാൽതോട്ടിലൂടെ വെള്ളം ഒഴുകിയെത്തിയാണ് ചിറാക്കുഴിയിൽ വീടുകളിലേക്ക് വെള്ളം കയറിയത്. ഏലൂർ ഇടമുള പാലത്തിൽ വൻമരം കടപുഴകി വീണ് ഗതാഗതം സ്തംഭിച്ചു. ആലുവയിൽനിന്ന് അഗ്നി രക്ഷാസേനയെത്തിയാണ് മരം വെട്ടിമാറ്റിയത്.

ഏലൂർ വടക്കുംഭാഗം വൈലോക്കുഴിയിൽ എം പി ശശിധരന്റെ വീട്ടിലെ കാലിത്തൊഴുത്തിന്റെ മേൽക്കൂര തകർന്നു. പാതാളത്ത് ഏലൂർ ഗവ. ഹൈസ്കൂളിനുമുകളിൽ മരക്കൊമ്പ് വീണു. നഗരസഭാ ചെയർമാൻ എ ഡി സുജിലിന്റെ നേതൃത്വത്തിൽ പ്രവർത്തനം ഏകോപിപ്പിച്ചു. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/220597/many-houses-were-flooded-in-elur-2-families-in-relief-camp)