- കവിത.... പ്രകൃതി കനിഞ്ഞെങ്കിൽ
- മാറിടിന്നു മഴമേഘമതെല്ലാം
- കൂടിടുന്നു ചുടുകാറ്റലയെല്ലാം ഏറിടുന്നു പലദീനവുമെല്ലാം
- ജീവജാലമലയുന്ത ഭൂവിൽ.
- വറ്റിടുന്നു ജലപാളികളെല്ലാം പാഞ്ഞിടുന്നു കുടിനീരിനുവേണ്ടി ജീവജാലമുരുകിപ്പിടയുന്നു കാത്തിടുന്നു കരുണാർദ്രകരങ്ങൾ. ചൂഷകർ നിറയുമീയുലകത്തിൽ സ്വപ്നസുന്ദരധരിത്രിയെ നമ്മൾ നീറ്റിടാതെ പരിപാവനയാക്കാൻ മാനസം ശുഭതമാക്കുക വേണം. കാത്തിടുന്നു നിറദീപവുമേന്തി - ത്തേർ തെളിക്കുമൊരു നാളെയിലൂടേ സ്വൈര്യമായി നടകൊള്ളുവതിന്നായ് സോദരർ പലരുമീ നിമിഷത്തിൽ .
- അജിത സത്യൻ 94977 94826
Poem prakrithi