---
title: " #shockdeath | പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് 48 കാരൻ മരിച്ചു"
english_title: "A 48-year-old man #died of #shock from a #broken #electric #wire"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/220392/a-48-year-old-man-died-of-shock-from-a-broken-electric-wire"
published_at: "2024-07-16T13:36:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66962a5183990_shock.jpg"
keywords: []
---

#  #shockdeath | പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് 48 കാരൻ മരിച്ചു

> **Lead Summary:** തിരുവല്ല: തിരുവല്ല മേപ്രാലിൽ പുല്ലു ചെത്താൻ പോയ 48 കാരൻ പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചു. മേപ്രാൽ തട്ടുതറയിൽ വീട്ടിൽ റെജി ആണ് മരിച്ചത്.

## Article Content

തിരുവല്ല: തിരുവല്ല മേപ്രാലിൽ പുല്ലു ചെത്താൻ പോയ 48 കാരൻ പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചു. മേപ്രാൽ തട്ടുതറയിൽ വീട്ടിൽ റെജി ആണ് മരിച്ചത്.

ഇന്ന് രാവിലെ 10 മണിയോടെ ആയിരുന്നു സംഭവം. രാവിലെ ആറുമണിക്ക് വള്ളത്തിൽ പുല്ലു ചെത്താൻ പോയതായിരുന്നു.

ഏറെനേരമായും വീട്ടിൽ മടങ്ങിയെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് വെള്ളത്തിൽ ഷോക്കേറ്റനിലയിൽ കണ്ടെത്തിയത്.

മേപ്രാൽ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് പള്ളിക്ക് സമീപം പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്നാണ് റെജിക്ക് വൈദ്യുതാഘാതം ഏറ്റത്. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ എത്തി വൈദ്യുത ബന്ധം വിച്ഛേദിച്ച് ശേഷം തിരുവല്ലയിലെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/220392/a-48-year-old-man-died-of-shock-from-a-broken-electric-wire)